അബ്ഹ(സൗദി): തുടർച്ചയായ നാലാം മത്സരത്തിലും ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി അൽ നസ്ർ അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ഫൈനലിൽ പ്രവേശിച്ചു. ഇറാഖി ക്ലബായ അൽ ഷോർത്തയെ ഏകപക്ഷീയമായ ഗോളിന് തോൽപ്പിച്ചാണ് അൽ നസ്ർ ചരിത്രത്തിലാദ്യമായി ഫൈനലിൽ കടന്നത്.
75ാം മിനിറ്റിൽ അൽ നസ്റിന് അനുകൂലമായി ലഭിച്ച പെനാൽറ്റി റൊണാൾഡോ വലയിലെത്തിക്കുകയായിരുന്നു. കളിയിലുടനീളം മേധാവിത്തം അൽ നസ്റിനായിരുന്നെങ്കിലും ഗോളടിക്കാൻ അനുവദിക്കാതെ അൽ ഷോർത്ത പിടിച്ചു നിൽക്കുയായിരുന്നു.
അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പ് നിലവിലെ ജേതാക്കളായ റജാ കസബ്ലാൻസയെ ക്വാർട്ടറിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് സെമിയിൽ പ്രവേശിച്ചത്. രണ്ടാം സെമി ഫൈനലിൽ അൽ ഹിലാൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അൽ ഷബാബിനെ പരാജയപ്പെടുത്തി. ശനിയാഴ്ച നടക്കുന്ന കലാശപ്പോരിൽ അൽ നസ്ർ അൽ ഹിലാലിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.