പുതുസീസണിൽ ഒരു വിജയം കാണാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇനിയും കാത്തിരിക്കണം. തങ്ങളുടെ മൂന്നാംമത്സരത്തിൽ പരമ്പരാഗത വൈരികളായ ചെന്നൈയിൻ എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്സ് സമനില കൊണ്ട് രക്ഷപ്പെടുകയായിരുന്നു. അവസരങ്ങൾ പാഴാക്കിക്കളയുന്നതിലും മിസ് പാസ് നൽകുന്നതിലും മത്സരിച്ചു കളിച്ച ഇരുടീമുകളും ഗോൾരഹിത സമനിലകൊണ്ട് മത്സരം മതിയാക്കി. ചെന്നൈയുടെ ജേക്കബ് സിൽവസ്റ്ററുടെ പെനൽറ്റികിക്ക് ഉജ്ജ്വലമായി തടുത്തിട്ട ഗോൾകീപ്പർ ആൽബിനോ തോമസാണ് ബ്ലാസ്റ്റേഴ്സിെൻറ വീരനായകനായത്.
പന്തടക്കത്തിലും പാസിങ്ങിലും മുന്നിട്ടുനിന്നെങ്കിലും ലക്ഷ്യത്തിലേക്കെത്താനാകാതെ ബ്ലാസ്റ്റേഴ്സ് വിയർത്തപ്പോൾ വീണുകിട്ടിയ അവസരങ്ങൾ ചെന്നൈ പാഴാക്കി. ബ്ലാസ്റ്റേഴ്സിെൻറ ഗോൾമുഖത്തേക്ക് നിരന്തരമായി ആക്രമിച്ച ചെന്നൈ ഭീഷണിയുർത്തിയപ്പോഴെല്ലാം പ്രതിരോധനിരയിൽ കോട്ടകെട്ടിയ കോസ്റ്റയാണ് രക്ഷകനായത്. 26ാം മിനുറ്റിൽ സിൽവസ്റ്റർ ഒന്നാന്തരമൊരു ഹെഡറിലൂടെ ഗോൾനേടിയപ്പോൾ ബ്ലാസ്റ്റേഴ്സിെൻറ ഉള്ളൊന്ന് കിടുങ്ങിയെങ്കിലും റഫറി ഓഫ്സൈഡ് വിളിക്കുകയായിരുന്നു.
ഇടവേളക്ക് ശേഷം മലയാളി താരം രാഹുൽ കെ.പിയെയും ജെസലിനെയും കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് കളിതുടങ്ങിയത്. അധികം വൈകാതെ പ്രശാന്തിനെയും കളത്തിലിറക്കി. 74ാം മിനുറ്റിൽ റാഫേലിനെ പെനൽറ്റി ബോക്സിൽ വെച്ച് വീഴ്ത്തിയതിന് സിഡോഞ്ചക്ക് മഞ്ഞക്കാർഡും ചെന്നൈക്കനുകൂലമായി പെനൽറ്റികിക്കും വിധിച്ചു. എന്നാൽ സിൽവർസ്റ്ററുടെ ഷോട്ട് ഇടത്തോട്ട് ചാടി ഗോൾകീപ്പർ ആൽബിനോതോമസ് തട്ടിയകറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.