മലപ്പുറം: സംസ്ഥാന സര്‍ക്കാറും ഓള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷനും സംയുക്തമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിെൻറയും കേരള ഫുട്ബാള്‍ അസോസിയേഷെൻറയും സഹകരണത്തോടെ കണ്ണൂര്‍ (കൂത്തുപറമ്പ്), കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടക്കുന്ന അഖിലേന്ത്യ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ഞായറാഴ്ച ആരംഭിക്കും. അഖിലേന്ത്യ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ രണ്ട് ഗ്രൂപ് മത്സരങ്ങള്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ മൂന്ന് വരെ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിെൻറ ജില്ലതല സംഘാടക സമിതി രൂപവത്കരണ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം എൻ.എം. മെഹറലിയുടെ അധ്യക്ഷതയിൽ ചേര്‍ന്നു. ജില്ല വികസന കമീഷണർ എസ്. പ്രേംകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിെൻറ ഒരുക്കങ്ങളും യോഗം വിലയിരുത്തി. അഖിലേന്ത്യ വനിത ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിെൻറ ഹെഡ് സഫ്ന റാണി കായികതാരങ്ങളുടെ താമസസൗകര്യവും മറ്റ് മെഡിക്കല്‍ സൗകര്യങ്ങളും വിശദീകരിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.