അറബ് ക്ലബ് ഫുട്​ബാൾ ചാമ്പ്യൻഷിപ്പ് ഇനി മുതൽ കിങ് സൽമാൻ കപ്പ്​

റിയാദ്: അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ഇനി മുതൽ കിങ് സൽമാൻ കപ്പിന് വേണ്ടിയുള്ള മത്സരമാക്കാൻ യൂനിയൻ ഓഫ് അറബ് ഫുട്​ബാൾ അസോസിയേഷൻ (യു.എ.എഫ്.എ) തീരുമാനം. അബഹ, അൽ ബാഹ, ത്വാഇഫ് എന്നീ നഗരങ്ങളിൽ കിങ് സൽമാൻ അറബ് ക്ലബ് മത്സരങ്ങൾക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും.

അറബ് ഫുട്​ബാൾ ക്ലബ് ചാമ്പ്യൻഷിപ്പിന് കിങ് സൽമാൻ കപ്പ് എന്ന് പേരിടാൻ അംഗീകാരം നൽകിയതിന് അസോസിയേഷൻ പ്രസിഡൻറ്​ കൂടിയായ സൗദി കായിക മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, സൽമാൻ രാജാവിന് നന്ദി പറഞ്ഞു.

അറബ് ഫുട്​ബാൾ അസോസിയേഷനുള്ള കരുതലിനും അത് സംഘടിപ്പിക്കുന്ന മത്സരങ്ങൾക്കുള്ള പിന്തുണക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനെ ത​ന്‍റെ അഭിനന്ദനം അറിയിക്കുന്നതായി കായിക മന്ത്രി പറഞ്ഞു.

Tags:    
News Summary - Arab Club Football Championship henceforth King Salman Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.