അർജന്‍റീന ടീം പരിശീലന കേന്ദ്രത്തിന് സൂപ്പർതാരം മെസ്സിയുടെ പേര് നൽകി

ദേശീയ ടീമിന്‍റെ പരിശീലന കേന്ദ്രത്തിന് സൂപ്പർതാരം ലയണൽ മെസ്സിയുടെ പേര് നൽകി അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ. നീണ്ട വർഷങ്ങൾക്കുശേഷം രാജ്യത്തിന് വിശ്വകിരീടം നേടികൊടുത്തതിനുള്ള അംഗീകാരമായാണ് മെസ്സിയുടെ പേര് നൽകിയത്.

ബ്യൂണസ് ഐറിസിലെ ‘കാസ ഡി എസീസ’ എന്ന പരിശീലന കേന്ദ്രം ഇനി മുതൽ ‘ലയണൽ ആന്ദ്രെ മെസ്സി’ എന്നറിയപ്പെടും. ലോകത്തിലെ ഇതിഹാസ താരത്തിനുള്ള അംഗീകാരമാണിതെന്ന് അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയ ട്വീറ്റ് ചെയ്തു.

ലോക ചാമ്പ്യന്‍റെ വീട്ടിലേക്ക് സ്വാഗതം എന്ന് പേരുമാറ്റൽ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ദേശീയ ടീം അംഗങ്ങളും മുൻ താരങ്ങളും പങ്കെടുത്തു. ലോകകപ്പ് കിരീടത്തിനായുള്ള രാജ്യത്തിന്‍റെ 36 വർഷത്തെ കാത്തിരിപ്പിനാണ് ഖത്തറിൽ മെസ്സിയിലൂടെ അവസാനമായത്.

‘എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഈ അംഗീകാരം വളരെ സവിശേഷമാണ്’ -35കാരനായ മെസ്സി തന്റെ പേരുള്ള ഫലകം അനാച്ഛാദനം ചെയ്ത ശേഷം പ്രതികരിച്ചു.

Tags:    
News Summary - Argentina FA training facility renamed after Lionel Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.