കോപയിൽ അർജന്റീന-കാനഡ സെമി ഫൈനൽ

കോപ അമേരിക്ക സെമി ഫൈനലിൽ അർജന്റീനയും കാനഡയും തമ്മിൽ ഏറ്റുമുട്ടും. ഷൂട്ടൗട്ടിൽ വെനസ്വേലയെ 4-3ന് തകർത്താണ് കാനഡ സെമിയിലേക്ക് മുന്നേറിയത്. നിശ്ചിതസമയത്ത് ഇരു ടീമുകളും 1-1ന് സമനില പാലിച്ചിരുന്നു. ജൂലൈ 10നാണ് അർജന്റീന-കാനഡ സെമി ഫൈനൽ.

വെനസ്വേലക്കെതിരായ മത്സരത്തിൽ 13ാം മിനിറ്റിൽ തന്നെ കാനഡ ലീഡെടുത്തിരുന്നു. ജേക്കബ് ഷാഫൽബർഗിന്റെ ഗോളിലൂടെയായിരുന്നു കാനഡ മുന്നിൽ കയറിയത്. എന്നാൽ, രണ്ടാം പകുതിയുടെ 64ാം മിനിറ്റിൽ വെനസ്വേല തിരിച്ചടിച്ചു. സലോമൻ റോണ്ടന്റെ വകയായിരുന്നു സമനില ഗോൾ.

ഷൂട്ടൗട്ടിൽ ഇരു ടീമുകളും 3-3 എന്നനിലയിൽ സമനിലപാലിച്ചതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി. ഒടുവിൽ വെനസ്വേലയുടെ വിൽക്കർ ഏഞ്ചലിന്റെ കിക്ക് സേവ് ചെയ്ത് കാനഡ ഗോൾകീപ്പർ ടീമിന് സെമിയിലേക്കുള്ള ബെർത്ത് ഉറപ്പാക്കി.

നേരത്തെ കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പൊരുതിക്കളിച്ച എക്വഡോറി​നെ പെനാൽറ്റി ഷൂട്ടൗട്ടിൽ 2-4ന് കീഴടക്കിയാണ് ലയണൽ മെസ്സിയും കൂട്ടരും അവസാന നാലിലെത്തിയത്. എതിരാളികളുടെ ആദ്യ രണ്ടു കിക്കുകൾ തടഞ്ഞിട്ടാണ് മാർട്ടിനെസ് കരുത്തുകാട്ടിയത്. ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് വിധിനിർണയം നേരെ ടൈബ്രേക്കറിലെത്തിയത്. കളിക്കിടെ 62-ാം മിനിറ്റിൽ ക്യാപ്റ്റൻ എന്നർ വലൻസിയ പെനാൽറ്റി പാഴാക്കിയത് എക്വ​ഡോറിന് തിരിച്ചടിയായി.

Tags:    
News Summary - Argentina vs Canada Semi Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.