ലോകകപ്പ് നേടിയ അർജന്റീന ടീം അംഗം പാപു ഗോമസിന് രണ്ട് വർഷം വിലക്ക്

ബ്യോനസ് ഐറിസ്: 2022ൽ ലോകകപ്പ് നേടിയ അർജന്റീന ഫുട്ബാൾ ടീമിൽ അംഗമായിരുന്ന വിങ്ങർ അലജാന്ദ്രൊ പാപു ഗോമസിനെ രണ്ടു വർഷത്തേക്ക് വിലക്കിയതായി റിപ്പോർട്ട്. നിരോധിത സിറപ്പ് ഉപയോഗിച്ചതിനാണ് വിലക്കെന്ന് സ്പാനിഷ് പത്രം റെലേവൊ റിപ്പോർട്ട് ചെയ്തു. ഖത്തറിൽ ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മുൻ സെവിയ്യ താരം കൂടിയായ 35കാരൻ സിറപ്പുപയോഗിച്ചത്. സെവിയ്യക്കായി പരിശീലന സെഷനിടെ അസുഖ ബാധിതനായ താരത്തിന് രാത്രി ഉറങ്ങാൻ കഴിയാതെ വന്നപ്പോൾ ടീം ഡോക്ടറുടെ നിർദേശപ്രകാരം കുട്ടിയുടെ മരുന്ന് കുടി​ച്ചതാണ് കുരുക്കായതെന്നാണ് റിപ്പോർട്ട്.

2021 ജനുവരിയിലാണ് താരം സെവിയ്യയിൽ ചേർന്നത്. 90 മത്സരങ്ങളിൽ കളത്തിലിറങ്ങിയ പാപു ഗോമസ് 10 ഗോൾ നേടുകയും ആറ് ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ക്ലബ് പിന്നീട് താരവുമായുള്ള കരാർ റദ്ദാക്കുകയായിരുന്നു. ശേഷം ഇറ്റാലിയൻ സീരി എ ടീം മോൻസക്ക് വേണ്ടിയാണ് കളിക്കുന്നത്. താരത്തിന്റെ വിലക്ക് ഫുട്ബാൾ ലോകത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അർജന്റീനയുടെ ലോകകപ്പ് വിജയത്തെ വരെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയിട്ടുണ്ട്. വിലക്ക് വന്നാൽ താരത്തിന്റെ ലോകകപ്പ് മെഡലും യൂറോപ ലീഗ് മെഡലും തിരിച്ചെടുത്തേക്കും.

Tags:    
News Summary - Argentina World Cup winning team member Papu Gomes banned for two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.