ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി ഓട്ടിസം ബാധിച്ച കുട്ടിയുടെ അമ്മ. 37കാരിയായ സാറയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഓട്ടിസം ബാധിച്ച കുട്ടിയുടെ ഫോൺ തകർത്ത സംഭവത്തിലാണ് വിവാദം ഉയർന്നിരിക്കുന്നത്.
എവർട്ടനെതിരായ മത്സരത്തിനിടെ കുട്ടിയുടെ ഫോൺ ക്രിസ്റ്റ്യാനോ കൈകൊണ്ട് തട്ടി താഴെയിടുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. ഇക്കാര്യത്തിൽ ഇവർ നിയമനടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
മകന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ക്രിസ്റ്റ്യാനേയുടെ പി.എയാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. അയാൾ മോശമായാണ് തന്നോട് സംസാരിച്ചത്. തന്റെ ജീവിതത്തിൽ ഒരാൾ ഇതാദ്യാമായാണ് ഇത്രയും മോശമായി സംസാരിക്കുന്നത്. തുടർന്ന് ക്രിസ്റ്റ്യാനോ റൊണോൾഡ് തന്നെ നേരിട്ട് വിളിച്ചു.
എന്നാൽ, തന്റെ മകനോട് ചെയ്ത മോശം പ്രവർത്തിയിൽ മാപ്പ് പറയാനോ അവന് പുതിയ ഫോൺ വാങ്ങി നൽകാനോ റൊണോൾഡോ തയാറായില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും തനിക്ക് മകനുമെതിരെ വ്യാജ പ്രചാരണം അഴിച്ചുവിട്ടുവെന്നും അവർ ആരോപിച്ചു. അതേസമയം, ആരോപണങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.