ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ ജയിച്ചുകയറിയപ്പോൾ, ചെൽസിക്ക് സമനില കുരുക്ക്. എവർട്ടണെ ഒരു ഗോളിനാണ് ആഴ്സണൽ വീഴ്ത്തിയത്.
മത്സരത്തിന്‍റെ 69ാം മിനിറ്റിൽ ബെൽജിയം വിങ്ങർ ലിയാൻഡ്രോ ട്രോസാഡാണ് ആഴ്സണലിനായി വിജയഗോൾ നേടിയത്. ബുക്കായോ സാക്കയാണ് ഗോളിന് വഴിയൊരുക്കിയത്. കളിയിൽ 74.4 ശതമാനവും പന്ത് കൈവശം വെച്ചത് ആഴ്സണൽ താരങ്ങളായിരുന്നു. നിലവിൽ അഞ്ചു മത്സരങ്ങളിൽനിന്ന് നാലു ജയവും ഒരു സമനിലയുമായി 13 പോയന്‍റുള്ള ആഴ്സണൽ ലീഗിൽ നാലാം സ്ഥാനത്താണ്.
അതേസമയം, ചെൽസി വീണ്ടും നിരാശപ്പെടുത്തി. ബേൺമൗത്തിനോട് ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിൽ പന്തവകാശത്തിൽ മുന്നിൽനിന്നിട്ടും നീലപടക്ക് ഗോൾ മാത്രം നേടാനായില്ല. ടീമിൽ വമ്പൻ അഴിച്ചുപ്പണി നടത്തിയിട്ടും സീസണിൽ അഞ്ചു മത്സരങ്ങൾ പിന്നിടുമ്പോൾ ചെൽത്സി പോയന്‍റ് പട്ടികയിൽ 14ാം സ്ഥാനത്താണ്.
ഒരു ജയവും രണ്ടു തോൽവിയും രണ്ടു സമനിലയുമായി അഞ്ചു പോയന്‍റ്. അഞ്ചു മത്സരങ്ങളിൽ അഞ്ചും ജയിച്ച നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് ടേബിളിൽ ഒന്നാമത്. ടോട്ടൻഹാം, ലിവർപൂൾ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.