ദോഹ: ഒരു മാസത്തോളം ലോകത്തിന് ഏറ്റവും മനോഹര ഫുട്ബാൾ വിരുന്നൊരുക്കിയ ഖത്തറിൻെറ കളിയുത്സവം ഡിസംബറോടെ അവസാനിക്കുന്നില്ല. ലോകകപ്പിനു പിന്നാലെ, ഏഷ്യയിലെ വമ്പൻ ക്ലബുകൾ മാറ്റുരക്കുന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ മത്സരങ്ങൾക്ക് ഖത്തർവേദിയാവുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ തീരുമാനിച്ചു. പടിഞ്ഞാറൻ മേഖലാ മത്സരങ്ങൾക്കാണ് ഖത്തർ വേദിയാവുന്നത്.
നിലവിലെ ചാമ്പ്യന്മാരായ സൗദി അറേബ്യയുടെ അൽ ഹിലാൽ, യൂ.എ.ഇയുടെ കരുത്തരായ ഷബാബ് അൽഅഹ്ലിയെയും, സൗദിയിലെ അൽ ഷബാബ്, ഉസ്ബെകിസ്താൻെറ നസാഫ് അൽഖർഷിയെയും, ഖത്തറിലെ അൽ ദുഹൈൽ നാട്ടുകാർ തന്നെയായ അൽ റയ്യാനെയും, സൗദിയിൽ നിന്നുള്ള അൽ ഫൈസലി, ഇറാൻെറ ഫൂലദിനെയുമാണ് പ്രീക്വാർട്ടർ മത്സരങ്ങളിൽ നേരിടുന്നത്. ഫെബ്രുവരി 19, 20 തീയതികളിലാണ് മേഖലയിലെ കരുത്തരായ ക്ലബുകൾ മാറ്റുരക്കുന്ന പോരാട്ടങ്ങൾ.
ക്വാർട്ടർ ഫൈനൽ 23നും, സെമി ഫൈനൽ 26നുമാണ്. സെമിയിലെ വിജയികളാവും ഏപ്രിൽ 29നും മേയ് ആറിനുമായി രണ്ടു പാദങ്ങളിലായി നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുന്നത്. കിഴക്കൻ മേഖല വിജയികളായി ജപ്പാനിൽ നിന്നുള്ള ഉറവ റെഡ് ഡയമണ്ട്സ് നേരത്തെ ഫൈനലിൽ പ്രവേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.