ഏഷ്യൻ കപ്പ്​ ഫുട്​ബാൾ: വളന്റിയർരജിസ്​ട്രേഷന്​ തുടക്കം

ദോഹ: ലോകകപ്പ്​ ഫുട്​ബാളിനും ഫിഫ അറബ്​ കപ്പിനും പിന്നാലെ, ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ്​ ഫുട്​ബാളിൽ വളന്റിയർമാർക്കായുള്ള രജിസ്​ട്രേഷന്​ തുടക്കമായി. അടുത്തവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ വളന്റിയർമാരാവാൻ താൽപര്യമുള്ളവർക്ക്​ ഇപ്പോൾ രജിസ്​റ്റർചെയ്യാം. ​ഏഷ്യൻ കപ്പിന്റെ നൂറുദിന കൗണ്ട്​ഡൗൺ ആരംഭിച്ചതിന് പിന്നാലെ, വ്യാഴാഴ്​ച രാവിലെ ലുസൈൽ സ്​റ്റേഡിയത്തിൽ വൻകര മേളയുടെ വളന്റിയർ രജിസ്​ട്രേഷൻ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. ഒരു മാസം നീളുന്ന ഫുട്​ബാൾ ഉത്സവമേളക്കായി 6000 വളന്റിയർമാരെയാണ്​ തെരഞ്ഞെടുക്കുകയെന്ന്​ ഏഷ്യൻ കപ്പ്​ ഖത്തർ 2023 സി.ഇ.ഒ ജാസിം അൽ ജാസിം അറിയിച്ചു.

 https://volunteer.asiancup2023.qa എന്ന ലിങ്ക്​ വഴി രജിസ്​റ്റർ ചെയ്യാവുന്നതാണ്​. ഖത്തരി പൗരന്മാർക്കും ഖത്തറിൽ താമസിക്കുന്ന വിദേശികൾക്കുമാണ്​ വളന്റിയർഷിപ്പിന്​ രജിസ്​റ്റർ​ ചെയ്യാനാവുക​. 

Tags:    
News Summary - Asian Cup Football: Volunteer registration begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.