ദോഹ: ഏഷ്യൻ കപ്പിൽ പ്രീക്വാർട്ടർ ഉറപ്പിച്ച ഖത്തർ ഇന്ന് മൂന്നാം അങ്കത്തിൽ ചൈനക്കെതിരെ മൈതാനത്തിറങ്ങും. ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ വൈകീട്ട് ആറു മണിക്കാണ് മത്സരം. രണ്ട് ജയവുമായി ടീം പ്രീക്വാർട്ടറിൽ ഇടം നേടിയെങ്കിലും ജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമല്ലെന്ന് കോച്ച് മാർക്വേസ് ലോപസ് ഞായറാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ‘ഓരോ കളിക്കാർക്കും മികച്ച പരിചയം കൂടിയാണ് ഇത്തരം ടൂർണമെന്റ് സമ്മാനിക്കുന്നത്. അതിനാൽ, ജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമില്ല. ടീമിലെ 26 പേർക്കും മുന്നോട്ടുള്ള യാത്രയിൽ ഉത്തരവാദിത്തമുണ്ട്’ -കോച്ച് ലോപസ് പറഞ്ഞു.
മൂന്ന് പോയന്റ് ലക്ഷ്യം വെച്ചാണ് കളത്തിലിറങ്ങുന്നതെന്ന് ഖത്തർ ടീം അംഗം അഹമ്മദ് ഫാതിയും പറഞ്ഞു. ‘എതിരാളികളായ ചൈന കരുത്തരാണ്. അവരുടെ മികവിനെ ചെറുതായി കാണുന്നില്ല.
പക്ഷേ, മൂന്ന് പോയന്റുമായി ഗ്രൂപ്പിൽ ഒന്നിൽ തുടരുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആരാധക പിന്തുണക്ക് നന്ദി. ഗാലറിയിൽ അവർ നൽകുന്ന ആവേശം ഇനിയും തുടരുമെന്ന് ഉറപ്പുണ്ട്’ -അഹമ്മദ് ഫാതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.