മാലി: എ.എഫ്.സി ചാമ്പ്യൻഷിപ്പിൽ വിജയത്തുടക്കവുമായി ഐ.എസ്.എൽ കരുത്തരായ എ.ടി.കെ മോഹൻ ബഗാൻ. മാലദ്വീപിൽ നടന്ന പോരാട്ടത്തിൽ മറ്റൊരു ഇന്ത്യൻ ക്ലബായ ബംഗളൂരു എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് എ.ടി.കെ മോഹൻ ബഗാൻ വിജയത്തുടക്കവുമായി കുതിച്ചത്. ഗ്രൂപ് ഡിയിൽ ഇരുവർക്കുമൊപ്പം ബംഗ്ലാദേശ് ക്ലബ് ബാഷുൺധാര കിങ്സും മാലദ്വീപ് ക്ലബ് മാസിയ എഫ്.സിയുമുണ്ട്.
ഇന്ത്യൻ ക്ലബുകൾ ഏറ്റുമുട്ടിയ ആവേശകരമായ മത്സരത്തിൽ സുനിൽ ഛേത്രിയുടെ സംഘത്തെ തിരിച്ചുവരാൻ അനുവദിക്കാതെയാണ് എ.ടി.കെ പൂട്ടിയത്. ഇരുപകുതിയുമായി ഓരോ ഗോൾ വീതം നേടി നീലപ്പടയുടെ കഥ കഴിച്ചു. 39ാം മിനിറ്റിൽ ക്യാപ്റ്റൻ റോയ് കൃഷ്ണയാണ് എ.ടി.കെയുടെ ആദ്യ ഗോൾ നേടിയത്. പിന്നാലെ, രണ്ടാം പകുതിയുടെ തുടക്കത്തിൽ സുഭാഷിഷ് ബോസും(46) ഗോൾ നേടിയതോടെ എ.ടി.കെ സേഫ് സോണിലായി.
മൂന്നു തവണ ബംഗളൂരു ഗോളിന് അടുത്തെത്തിയെങ്കിലും അമരീന്ദർ സിങ്ങിെൻറ സേവുകൾ എ.ടി.കെക്ക് തുണയായി. ഛേത്രിക്കൊപ്പം ക്ലബിെൻറ മിന്നും താരം ക്ലിറ്റൺ സിൽവയാണ് മുന്നേറ്റത്തിലുണ്ടായിരുന്നത്. രണ്ടു ഗോളിൽ മുന്നിലെത്തിയതോടെ കൊൽക്കത്ത ടീം പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു.
സുമിത് റാതി-പ്രീതം കോട്ടൽ-സുഭാഷിഷ് ബോസ് എന്നിവർ നയിച്ച പ്രതിരോധം തകർക്കാൻ ബംഗളൂരുവിനായില്ല. മുന്നേറ്റം കനപ്പിക്കാൻ ബംഗളൂരു കോച്ച് മാർകോ പെസായൗളി േഛത്രിയെ പിൻവലിച്ച് മലയാളിതാരം ലിയോൺ അഗസ്റ്റിനെ ഇറക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ ബംഗളൂരുവിനെതിരായ എ.ടി.കെയുടെ മേധാവിത്തം തുടരുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ 2019 സീസൺ മുതൽ ബംഗളൂരുവിന് എ.ടി.കെയെ തോൽപിക്കാനായിട്ടില്ല. മാലദ്വീപ് ക്ലബ് മാസിയയാണ് അടുത്ത മത്സരത്തിൽ എ.ടി.കെയുടെ എതിരാളി.
ബാഷുൺധാര കിങ്സുമായിട്ടാണ് ബംഗളൂരുവിെൻറ അടുത്ത മത്സരം. ഗ്രൂപ് ചാമ്പ്യന്മാരാണ് ഇൻറർ സോൺ പ്ലേ ഓഫ് സെമിഫൈനലിൽ ഇടംപിടിക്കുക. ശനിയാഴ്ചയാണ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.