വാസ്കോ: ഐ.എസ്.എല്ലിൽ ഞായറാഴ്ച നടന്ന കളിയിൽ നോർത്ത് ഈസ്റ്റിന് ജയം. കരുത്തരുടെ അങ്കത്തിൽ എഫ്.സി ഗോവയും എ.ടി.കെ മോഹൻ ബഗാനും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിലേക്ക് കൂടുമാറിയെത്തിയ ഡെഷ്റോൺ ബ്രൗണായിരുന്നു തിലക്മൈതാനിയിലെ താരം.
ജാംഷഡ്പുരിനെ വിറപ്പിച്ചു തുടങ്ങിയ നോർത്ത് ഈസ്റ്റ് 36ാം മിനിറ്റിൽ അഷുതോഷ് മെഹ്തയുടെ ഗോളിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു ഡെഷ്റോൺ പകരക്കാരനായെത്തിയത്. 61ാം മിനിറ്റിൽ ഗോളടിക്കുകയും ചെയ്തു. 89ാം മിനിറ്റിൽ ജാംഷഡ്പുർ തിരിച്ചടിച്ചെങ്കിലും ഒപ്പമെത്താൻ കഴിഞ്ഞില്ല.
തൊട്ടുപിന്നാലെ നടന്ന കളിയിൽ എഡുഗാർഷ്യ (75) ബഗാനെ മുന്നിലെത്തിച്ചെങ്കിലും ഇഷൻ പണ്ഡിത (84) ഗോവയുടെ മറുപടി ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.