പനാജി: സീസണിലെ രണ്ടാം കൊൽക്കത്ത ഡർബിയിലും ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ച് മോഹൻ ബഗാൻ. ഐ.എസ്.എല്ലില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ 3-1നാണ് എ.ടി.കെ മോഹൻ ബഗാെൻറ വിജയക്കൊടി. നേരത്തെ, ആദ്യം നടന്ന ഡർബിയിലും ജയം എ.ടി.കെക്കായിരുന്നു.
15ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ എ.ടി.കെയാണ് ആദ്യം മുന്നിലെത്തിയത്. എ.ടി.കെ ബോക്സില്‍നിന്ന് പന്ത് ലഭിച്ച ടിരി നല്കിയ ലോങ് ബാളില്നിന്നായിരുന്നു എ.ടി.കെയുടെ ആദ്യ ഗോള്‍. ഓഫ് സൈഡ് കെണി പൊട്ടിച്ച് മുന്നോട്ടുകയറിയ റോയ് കൃഷ്ണ പന്തുമായി ഒറ്റക്കു മുന്നേറി ഈസ്റ്റ് ബംഗാള്‍ പ്രതിരോധവും ഗോള്‍ കീപ്പറേയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 41ാം മിനിറ്റില്‍ ടിരിയുടെ സെല്‍ഫ് ഗോളിലാണ് ഈസ്റ്റ് ബംഗാള്‍ ഒപ്പമെത്തിയത്.
എന്നാൽ, ഈസ്റ്റ് ബംഗാളിന് ആശ്വസിക്കാൻ വകയുണ്ടായില്ല. 72ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിെൻറ പിഴവില്‍നിന്ന് റോയ് കൃഷ്ണയും വില്യംസും (72) ചേർന്ന് പന്ത് വലയില്‍ എത്തിച്ചു. 89ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ കോര്‍ണറില്‍നിന്ന് ഹാവിയര്‍ ഹെര്‍ണാണ്ടസ് എ.ടി.കെയുടെ മൂന്നാം ഗോളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.