പാരിസ്: ലോക ഫുട്ബാളർക്ക് ഫ്രാൻസ് ഫുട്ബാൾ മാഗസിൻ നൽകുന്ന വിഖ്യാതമായ ബാലൻ ഡി ഓർ പുരസ്കാരത്തിന്റെ 2023-24ലെ ജേതാവിനെ ഇന്ന് അറിയാം. വർഷങ്ങൾക്ക് ശേഷം ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിട്ടില്ലെന്ന സവിശേഷത ഇത്തവണയുണ്ട്. മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരത്തിന് പുതിയ അവകാശിയെത്തുമെന്ന് ഉറപ്പാണ്. റയൽ മഡ്രിഡിന്റെ ബ്രസീലിയൻ വിങ്ങർ വിനീഷ്യസ് ജൂനിയറാണ് സാധ്യതകളിൽ മുന്നിൽ.
ജൂഡ് ബെല്ലിങ്ഹാം (റയൽ മഡ്രിഡ്, ഇംഗ്ലണ്ട്), റോഡ്രി (മാഞ്ചസ്റ്റർ സിറ്റി, സ്പെയിൻ), കിലിയൻ എംബാപ്പെ (റയൽ മഡ്രിഡ്, ഫ്രാൻസ്), എർലിങ് ഹാലണ്ട് (മാഞ്ചസ്റ്റർ സിറ്റി, നോർവേ), ഹാരി കെയ്ൻ (ബയേൺ മ്യൂണിക്, ഇംഗ്ലണ്ട്) തുടങ്ങിയവരും പട്ടികയിലുണ്ട്. ഇന്ത്യൻ സമയം ചൊവ്വാഴ്ച വെളുപ്പിന് 1.15 മുതൽ സോണി സ്പോർട്സ് ചാനലുകളിലും സോണി ലിവ് ആപ്പിലും പുരസ്കാര പ്രഖ്യാപനവും വിതരണവും തത്സമയം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.