കഴിഞ്ഞ സീസണിൽ ഫൈനലിലേക്ക് കുതിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച ബംഗളൂരു എഫ്.സി മികവുറ്റ സ്ക്വാഡുമായാണ് പത്താം സീസണിൽ കപ്പെടുക്കാനിറങ്ങിയിരിക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ റിസർവ് ടീമിനെ ഇറക്കിയ നീലപ്പടയുടെ യഥാർഥ കരുത്ത് എന്താണെന്ന് ഇന്ന് കണ്ടറിയേണ്ടി വരും.
ഏഷ്യന്‍ ഗെയിംസ് ഇന്ത്യൻ ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ സുനില്‍ ഛേത്രിയുടെ സേവനം ഇന്ന് ബംഗളൂരുവിന് ലഭിക്കില്ല. കഴിഞ്ഞ സീസണിലെ ടീമിനെ പൊളിച്ചടുക്കി പുതിയ താരങ്ങളെ ഇറക്കിയാണ് ഇംഗ്ലീഷ് കോച്ച് സൈമൺ ഗ്രേസൺ പടയൊരുക്കിയിരിക്കുന്നത്. യുവത്വത്തിന്റെ കരുത്തും പരിചയത്തിന്റെ മികവും തന്നെയാകും ടീമിന്റെ ബലം.
റോയ് കൃഷ്ണ, സന്ദേശ് ജിങ്കാന്, ഉദാന്ത സിങ് തുടങ്ങിയ പ്രധാന താരങ്ങളും ഇല്ലെങ്കിലും ഹാവി ഹെർണാണ്ടസ്, രോഹിത് കുമാർ, വിദേശ ജോഡികളായ റയാൻ വില്യംസ്, കുർടീസ് മാർട്ടിൻ, റോഷന് സിങ്, സുരേഷ് വാങ്ജം, ശിവശക്തി നാരായണന് എന്നീ യുവതാരങ്ങള്‍ക്കൊപ്പം, ജെസല്‍ കര്‍ണെയ്റോ, ഗുര്‍പ്രീത് സിങ് സന്ധു, പുതുമുഖങ്ങളായ കര്‍ട്ടിസ് മെയിന്‍, സ്ലാവ്കോ ഡജനോവിച്ച് എന്നിവരുടെ സാന്നിധ്യം ടീമിന് ഏറെ ഗുണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.