പി.എസ്.ജിയുടെ സൂപർ താരം ലയണൽ മെസ്സി അടുത്ത സീസണിൽ ഏതു ക്ലബിനൊപ്പമാകുമെന്ന കാത്തിരിപ്പിലാണ് കാൽപന്തു ലോകം. പി.എസ്.ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് ക്ലബ് വൃത്തങ്ങൾ തന്നെ സൂചിപ്പിച്ചുകഴിഞ്ഞതോടെ വമ്പൻ ക്ലബുകളടക്കം താരത്തിനു പിന്നാലെയാണ്. പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡും ലാ ലിഗയിൽ ബാഴ്സലോണയുമടക്കം ടീമുകൾ മെസ്സിയെ സ്വന്തമാക്കാൻ നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെയാണ് പഴയ തട്ടകത്തിലേക്ക് മെസ്സിയുടെ തിരിച്ചുവരവ് താനും കാത്തിരിക്കുകയാണെന്നറിയിച്ച് സൂപർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി രംഗത്തെത്തിയത്. ‘‘മെസ്സി ബാഴ്സയുടെ സ്വന്തമാണ്. അയാളുടെ തിരിച്ചുവരവ് ഗംഭീരമാകും. താരത്തിന്റെ ഇടം ബാഴ്സലോണയാണെന്ന് ഞങ്ങൾക്കറിയാം. എന്ത് സംഭവിക്കുമെന്നറിയില്ല. എന്നാലൂം, അടുത്ത സീസണിൽ ഞങ്ങൾ ഒന്നിച്ച് കളിക്കുമെന്നാണ് പ്രതീക്ഷ’’- ലെവൻഡോവ്സ്കി പറയുന്നു. ബാഴ്സയിൽ സെർജി റോബർട്ടോ, ജോർഡി ആൽബ, മാർക് ടെർ സ്റ്റീഗൻ, റൊണാൾഡ് അറോയോ തുടങ്ങിയ താരങ്ങളൊക്കെയും നേരത്തെ മെസ്സിയുടെ തിരിച്ചുവരവ് കാത്തിരിക്കുകയാണെന്ന് അറിയിച്ചിരുന്നു. അവരിലൊരാളായാണ് പോളണ്ട് താരത്തിന്റെയും പ്രതികരണം.
വരും മത്സരങ്ങളിൽ കരുത്തുകാട്ടി ലാ ലിഗയിൽ അപ്രമാദിത്വമുറപ്പിക്കാനാണ് തീരുമാനമെന്നും ലെവൻഡോവ്സ്കി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.