സ്പാനിഷ് വമ്പനായ ബാഴ്സലോണയുടെ പ്രസിഡൻറ് ജോൺ ലാപോർട്ട ഒരു സ്വപ്ന നീക്കത്തിനൊരുങ്ങുകയാണ്. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് അദ്ദേഹം ഇപ്പോൾ നോട്ടമിട്ടിരിക്കുന്നത്. പകരം ടീമിലെ മൂന്ന് താരങ്ങളെ നൽകാനും ലാപോർട്ട തയ്യാറാണ്. സ്പോർട്സ്കീഡയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇൗ സമ്മറിൽ ഇതുവരെ, സെർജിയോ അഗ്യൂറോ, മെംഫിസ് ഡെപെ, എറിക് ഗാർസിയ എന്നീ താരങ്ങളെ ടീമിലെത്തിച്ച ബാഴ്സ അടുത്തതായി റൊണാൾഡോയെ കൂടി നോട്ടമിടുന്നതായുള്ള വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. മെസ്സിയും റൊണാൾഡോയും നയിക്കുന്ന ബാഴ്സയുടെ മുന്നേറ്റ നിരയെ കുറിച്ച് അലോചിക്കുേമ്പാൾ തന്നെ കോരിത്തരിക്കാത്ത ഫുട്ബാൾ പ്രേമികൾ ചുരുക്കമായിരിക്കും. അതേസമയം, ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനുമുമ്പായി മൂന്നോ നാലോ കളിക്കാരെ കൂടി ബാഴ്‌സയിലേക്ക് എത്തിക്കുമെന്നും പ്രസിഡൻറ് ലാപോർട്ട വെളിപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.