ലാ ലിഗയിൽ റോബർട്ട് ലെവൻഡോവ്സ്കിയില്ലാതെയിറങ്ങിയ ബാഴ്സലോണക്ക് കടുപ്പമേറിയതായിരുന്നു അറ്റ്ലറ്റികോക്കെതിരായ മത്സരം. എന്നാൽ, ആദ്യ പകുതിയിൽ തന്നെ ഗോളടിച്ച് ഡെംബലെ ബാഴ്സ കാത്തിരുന്ന ജയത്തിലേക്ക് നിർണായക ചുവടു കുറിച്ചു. ഇതിന്റെ ബലത്തിൽ ടീം ജയിക്കുകയും ചെയ്തു. ഗോളുകൾ വിട്ടുനിന്ന രണ്ടാം പകുതിയിൽ പക്ഷേ, മെട്രോപോളിറ്റാനോ മൈതാനം ആവേശകരമായ ഗുസ്തിക്ക് സാക്ഷിയായി. ബാഴ്സ താരം ഫെറാൻ ടോറസും അറ്റ്ലറ്റികോയുടെ സ്റ്റീഫൻ സാവിചും തമ്മിലായിരുന്നു പെനാൽറ്റി ബോക്സിനരികെ ശരിക്കും അടിപിടി കൂടിയത്. ഫുട്ബാളിനിടെ കളി മാറിയത് കണ്ടുനിന്ന റഫറി വൈകാതെ ഇരുവർക്കും പുറത്തേക്ക് വഴി കാണിക്കുകയും ചെയ്തു.
ഇരുവരും തമ്മിൽ അടിപിടി കൂടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലെത്തിയതോടെ ഏറ്റെടുത്ത് നിരവധി പേരാണ് എത്തിയത്. സെക്കൻഡുകൾ നീണ്ടുനിൽക്കുന്നതാണെങ്കിലും കാലിലെ മികവിന് മാറ്റുകൂട്ടുന്ന കൈക്കരുത്ത് ഇരുവരും പുറത്തെടുത്തത് ഗാലറിയെയും ഞെട്ടിച്ചു.
ആരു തുടങ്ങിയാലും ഫുട്ബാളിന്റെ ഭംഗിയെ അപായപ്പെടുത്തുന്നതായി നടപടിയെന്നായിരുന്നു പൊതുവായ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.