ജയത്തോടെ എല്ലാമുറപ്പിച്ച് ബാഴ്സ; ഇനി ഒപ്പം പിടിക്കാനാകുമോ റയലിന്

എതിരാളികൾ എത്ര കരുത്തരായാലും ലാ ലിഗയിൽ ബാഴ്സക്ക് എതിരാളികളി​ല്ലെന്നതാണിപ്പോൾ സ്ഥിതി. രണ്ടക്കത്തിനു മുകളിലാണ് ഒന്നാം സ്ഥാനത്ത് ലീഡ്. കളിയേറെ ബാക്കിയുണ്ടെങ്കിലും മറ്റു ടീമുകൾ ഇനി കിരീടത്തിൽ കണ്ണുവെക്കാൻ സാധ്യത തീരെ കുറവ്.

ഏറ്റവുമൊടുവിൽ വിയ്യാറയലിനെതിരെ ബാഴ്സ ജയം പിടിച്ചത് എതിരില്ലാത്ത ഒരു ഗോളിന്. 18ാം മിനിറ്റിൽ പെഡ്രിയായിരുന്നു സ്കോറർ. പലവട്ടം ഗോളിനരികെയെത്തി ലെവൻഡോവ്സ്കിയും സംഘവും നടത്തിയ ഗോൾ നീക്കങ്ങൾ കൂടി ലക്ഷ്യത്തിലെത്തിയിരുന്നെങ്കിൽ മാർജിൻ കൂടിയേനെ. കളിയിലും അവസരങ്ങളിലും കറ്റാലൻമാരുടെ സമ്പൂർണ വാഴ്ചയായിരുന്നു മൈതാനത്ത്. ജയത്തോടെ, 21 കളികളിൽ 56 പോയി​ന്റുമായി ബാഴ്സലോണ ബഹുദൂം മുന്നിലാണ്. ഒരു കളി കുറച്ചുകളിച്ച റയലിന് 45 പോയിന്റുണ്ട്. റയൽ സോസിദാദ് മൂന്നാമതും അറ്റ്ലറ്റികോ മഡ്രിഡ് നാലാമതുമാണ്. ഒന്നാമതുള്ള ബാഴ്സയുമായി 18 പോയിന്റ് അകലമുണ്ട് അറ്റ്ലറ്റികോ മഡ്രിഡിന്. 

Tags:    
News Summary - Barcelona beat Villareal 1-0 to go 11 points clear in LaLiga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.