രാജസ്ഥാനെ 4-1 ന് തകർത്തു; ഐ ലീഗിൽ ഗോകുലം കേരള രണ്ടാം സ്ഥാനത്ത്

ലുധിയാന: തുടർച്ചയായ മൂന്നാം ജയത്തോടെ ഗോകുലം കേരള എഫ്.സി ഐ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ന് നടന്ന എവേ മത്സരത്തിൽ രാജസ്ഥാൻ യു​നൈ​റ്റ​ഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ഗോകുലം കുതിപ്പ് തുടർന്നത്.

ഇരട്ടഗോൾ നേടിയ കോമ്രോണാണ് ഗോകുലത്തിന്റെ ജയം അനായാസമാക്കിയത്. അലക്സ്, ജോൺസൺ എന്നിവരും ഗോൾ നേടി. ഈ ജയത്തോടെ നാലാം സ്ഥാനത്തായിരുന്ന ഗോകുലം 26 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 

31 പോയിന്റുമായി മുഹമ്മദൻസാണ് ഒന്നാമത്. മൂന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാന് 26 പോയിൻറുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗോകുലം മുന്നിലെത്തി. 23 പോയിന്റുമായി റിയൽ കശ്മീരാണ് നാലാമത്. 


ഇ​ന്റ​ർ കാ​ശി​ക്കെ​തി​രാ​യ എ​വേ മ​ത്സ​രം 4-2നും ​ഷി​ല്ലോ​ങ് ല​ജോ​ങ്ങി​നെ​തി​രാ​യ ഹോം ​മാ​ച്ച് 2-0ത്തി​നും ജ​യി​ച്ച ഗോകുലം തുടർച്ചയായി മൂന്നാം മത്സരമാണ് ജയിച്ചുകയറിയത്. 

Tags:    
News Summary - beat Rajasthan 4-1; Gokulam Kerala is second in the I-League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.