കോപൻഹേഗൻ: കെവിൻ ഡിബ്രൂയിൻ എന്ന കളിക്കാരെൻറ മൂല്യമിതാണ്. തോൽവി മുന്നിൽ കണ്ട മത്സരത്തിൽ പകരക്കാരനായി ഇറങ്ങി ഒരു ഗോളും അസിസ്റ്റുമായി മാഞ്ചസ്റ്റർ സിറ്റി താരം നിറഞ്ഞാടിയപ്പോൾ, കോപൻഹേഗനിൽ സ്വന്തം കാണികൾക്കു മുന്നിലിറങ്ങിയ ഡെൻമാർക്കിനെ ബെൽജിയം 2-1ന് തോൽപിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ലോക ഒന്നാം നമ്പർ ടീമിെൻറ തിരിച്ചുവരവ്. ഗ്രൂപ് 'ബി'യിൽ രണ്ടു മത്സരങ്ങളും വിജയിച്ച ബെൽജിയം ഇതോടെ ക്വാർട്ടർ ഉറപ്പിച്ചു. രണ്ടു മത്സരവും തോറ്റ ഡെൻമാർക്കിന് പ്രീക്വാർട്ടറിലെത്താൻ അവസാന മത്സരം വരെ കാത്തിരിക്കണം.
ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞു വീണ അനിശ്ചിതത്വത്തിനൊടുവിൽ പുനരാരംഭിച്ച ആദ്യ മത്സരത്തിൽ, ആത്മവിശ്വാസം നഷ്ടപ്പെട്ട െഡൻമാർക്ക് ഫിൻലൻഡിനോട് ആദ്യ മത്സരം തോറ്റിരുന്നു. ഇതോടെ നിർണായകമായ രണ്ടാം മത്സരത്തിൽ ബെൽജിയത്തിനെതിരെ പൊരുതാനുറച്ചാണ് അവർ കളത്തിലിറങ്ങിയത്. തീരുമാനം വെറുതെയായില്ല. രണ്ടാം മിനിറ്റിൽ തന്നെ ബെൽജിയത്തെ ഞെട്ടിച്ച് ഡെൻമാർക്ക് തുടങ്ങി. ബെൽജിയം താരങ്ങളുടെ പാസിങ് പിഴവിൽനിന്നാണ് ഡെൻമാർക്കിന് അവസരം വന്നത്. ബോക്സിന് മുന്നിൽ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച പന്ത് പിയറെ എമിലെ ഹൊബ്ജർഗ് മുന്നിലുണ്ടായിരുന്ന സ്ട്രൈക്കർ യുസഫ് പോൾസന് നൽകി. ഞൊടിയിടയിൽ മിന്നൽകണക്കെ താരം ഉതിർത്ത ഷോട്ട് ബെൽജിയം ഗോൾകീപ്പർ തിബോകൊർടുവക്ക് പിടികൊടുക്കാതെ വലയിൽ. ഞെട്ടൽ വിട്ടുമാറാത്ത ബെൽജിയം ഇതോെട ഉണർന്നു കളിച്ചു. ഇരുവിങ്ങുകളിലൂടെയും ആക്രമിച്ചുകളിച്ചെങ്കിലും ഏക സ്ട്രൈക്കർ ലുകാകുവിനെ പൂട്ടിയതോടെ ആദ്യ പകുതി ബെൽജിയത്തിെൻറ തന്ത്രങ്ങൾ ഒന്നും വിലപ്പോയില്ല. ഇതോടെ, കോച്ച് റോബർടോ മാർടിനസ് ടീമിെൻറ തുറുപ്പുശീട്ടായ കെവിൻ ഡിബ്രൂയിനെ അങ്കത്തിനിറക്കി. അതിന് ഫലം കാണുകയും ചെയ്തു. 55, 71 മിനിറ്റുകളിൽ ഡിബ്രൂയിനിെൻറ മാസ്മരികതയിൽ രണ്ടു ഗോളുകൾ. ആദ്യം തോർഗൻ ഹസാഡിന് അളന്നുമുറിച്ച് പാസ് നൽകി ഗോളിന് അവസരം നൽകിയതാണെങ്കിൽ 71ാം മിനിറ്റിൽ ഇടങ്കാലുകൊണ്ട് സൂപ്പർഗോളുമായി താരം അത്ഭുതപ്പെടുത്തി. എഡൻ ഹസാഡ് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. പിന്നിലായ ഡെൻമാർക്ക് അവസാനം വരെ ആർത്തിരമ്പിയെങ്കിലും കാര്യമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.