ഗോളടിച്ച് ഛേത്രി; ഐ.എസ്.എല്ലിൽ ബംഗളൂരുവിന് ജയം

വാസ്കോ: ഐ.എസ്.എല്ലിൽ സെമി ഫൈനൽ സാധ്യതകളെ ബാധിക്കാത്ത മത്സരത്തിൽ ബംഗളൂരു എഫ്.സിക്ക് ജയം. ഈസ്റ്റ് ബംഗാളിനെ 1-0ത്തിനാണ് ബംഗളൂരു കീഴടക്കിയത്.

24ാം മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ സുനിൽ ഛേത്രിയാണ് നിർണായക ഗോൾ നേടിയത്. മികച്ച സേവുകളുമായി കളംനിറഞ്ഞ ബംഗളൂരുവിന്റെ പുതുമുഖ ഗോൾകീപ്പർ ലാറ ശർമയാണ് കളിയിലെ കേമൻ. ഇരുടീമുകളും 20 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബംഗളൂരു 29 പോയന്റുമായി ആറാമതാണ്. ഈസ്റ്റ് ബംഗാൾ 11 പോയന്റുമായി അവസാന സ്ഥാനത്തും. 

Tags:    
News Summary - Bengaluru sign off ISL 2021-22 with a win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.