ബെൻസെമയുടെ വിജയഗോൾ; ഇത്തിഹാദ് വീണ്ടും ഒന്നാമത്

അബ്ഹ: അൽ അഖ്ദൂദിനെ അവരുടെ തട്ടകത്തിൽ ഏക പക്ഷീയമായ ഒരു ഗോളിന് കീഴടക്കി അൽ ഇത്തിഹാദ് സൗദി പ്രൊ ലീഗിൽ വീണ്ടും ഒന്നാമതെത്തി. നജ്‌റാനിലെ സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം കരീം ബെൻസെമയാണ് ഇത്തിഹാദിന്റെ വിജയഗോൾ നേടിയത്.

72ാം മിനിറ്റിൽ സൗദി സ്ട്രൈക്കർ ഹാറൂൺ കമാറയുടെ അസിസ്റ്റിൽ ഫ്രഞ്ച് സൂപ്പർ താരം ബെൻസെമ ലക്ഷ്യം കാണുകയായിരുന്നു. ഈ വിജയത്തോടെ 15 പോയിന്റുമായി ഇത്തിഹാദ് ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

ഒരു മത്സരം കുറച്ച് കളിച്ച അൽ ഹിലാൽ 13 പോയിന്റുമായി രണ്ടാമതാണ്. തുടർച്ചയായി നാല് മത്സരങ്ങൾ വിജയിച്ച ഇത്തിഹാദ് അഞ്ചാം മത്സരത്തിൽ അൽ ഹിലാലിന് മുൻപിലാണ് വീണത്. മൂന്നിനെതിരെ നാല് ഗോളിനാണ് അൽഹിലാലിന്റെ ജയം. ഹിലാലിനോടേറ്റ പരാജയത്തിന് ശേഷം അഖ്ദൂദിനെ കീഴടക്കിയാണ് ഇത്തിഹാദ് വീണ്ടും ഒന്നാമതെത്തിയത്. 

Tags:    
News Summary - Benzema leads Al-Ittihad to temporary top spot in Saudi Pro League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.