ബെൻസെമ സൗദിയിലേക്കോ...?

മാഡ്രിഡ്: റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരം കരീം ബെൻസെമ സൗദി അറേബ്യയിലേക്ക് കൂടുമാറിയേക്കുമെന്ന് അനൗദ്യോഗിക റിപ്പോർട്ട്. ക്രിസ്റ്റ്യാനോ റോണോൾഡോക്ക് പിന്നാലെ ബെൻസെമയെകൂടി സൗദിയിലെത്തിക്കാൻ സർക്കാറിന്റെ നേതൃത്വത്തിൽ ജനുവരിയിൽ തന്നെ ശ്രമം നടന്നിരുന്നു. എന്നാൽ, അടുത്തമാസം റയൽ മാഡ്രിഡിൽ കരാർ അവസാനിക്കുന്ന ബെൻസെമ റയലിൽ തുടരാൻ ക്ലബുമായി ധാരണയിലും എത്തിയിരുന്നു. ഇതിനിടയിലാണ് സൗദിയുടെ ഓഫറിൽ താൽപര്യം പ്രകടിപ്പിച്ചതായി താരത്തിന്റെ ഏജന്റ് റയലിനെ അറിയിച്ചത്.

400 മില്യൺ യൂറോയാണ് 2022-ലെ ബാലൺ ഡി ഓർ ജേതാവിന് രണ്ടു വർഷത്തേക്കുള്ള ഓഫർ. സൗദിയിലെ ഏതെങ്കിലും പ്രധാന ക്ലബ് ബെൻസെമക്ക് തെരഞ്ഞെടുക്കാം. സൗദിയുടെ ലോകകപ്പ് ബിഡിന്റെ അംബാസിഡറും ആകും.

എന്നാൽ, 2009 മുതൽ റയലിന് വേണ്ടി കളിക്കുന്ന ബെൻസെമ ക്ലബിന്റെ മറുപടി വന്നതിന് ശേഷമേ കൂടുമാറ്റം സംബന്ധിച്ച് തീരമാനമെടുക്കൂ. റയലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച രണ്ടാമത്തെ താരമാണ് കരീം ബെൻസെമ.

ലാലിഗയിലെ പരാജയവും ചാമ്പ്യൻസ് ലീഗ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റു പുറത്തായതും ചേർത്താൽ മാഡ്രിഡിന്റെ 2022-23 സീസൺ നിരാശാജനകമായിരുന്നു.

സൗദിയിലേക്ക് കൂടുമാറിയ മുൻ റയൽ സഹതാരം റൊണാൾഡോയ്‌ക്കൊപ്പം കളിക്കാൻ ബെൻസെമ ആഗ്രഹിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു. അതേസമയം, ലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ തുടങ്ങിയ മറ്റ് താരങ്ങളെയും ആകർഷിക്കാൻ സൗദി പ്രോ ലീഗ് ശ്രമിക്കുന്നുണ്ട്.

Tags:    
News Summary - Benzema likely to join Saudi club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.