റിയാദ്: സൗദി പ്രൊ ലീഗ് പുതിയ സീസണിലും തകർപ്പൻ പ്രകടനവുമായി അൽ ഇത്തിഹാദ്. കളിച്ച മൂന്ന് മത്സരത്തിലും ജയിച്ച് ഒന്നാം സ്ഥാനത്ത് തുടരുകയാണ് നിലവിലെ ചാമ്പ്യന്മാർ. വ്യാഴാഴ്ച രാത്രി റിയാദ് പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ റിയാദിനെ ഏകപക്ഷീയമായ നാല് ഗോളിനാണ് തോൽപിച്ചത്.
ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കരീം ബെൻസെമയാണ് ഇത്തിഹാദിന് വേണ്ടി ആദ്യ ഗോൾ കണ്ടെത്തിയത്. 17ാം മിനിറ്റിൽ റൊമാരീഞ്ഞോയുടെ പാസിൽ ബെൻസെമ ലക്ഷ്യം കാണുകയായിരുന്നു. സൗദി പ്രൊ ലീഗിൽ ബെൻസെമയുടെ ആദ്യ ഗോൾ കൂടിയായിരുന്നു അത്. 25ാം മിനുട്ടിൽ ഇതിഹാദിന് അനുകൂലമായി ലഭിച്ച പെനാൽറ്റി അബ്ദുറസാഖ് ഹംദല്ല ഗോളാക്കിയതോടെ കളി ഇത്തിഹാദിന്റെ വരുതിയിലായി.
ആദ്യ പകുതിയുടെ അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കെ അലോലയൻ നൽകിയ പാസിൽ ഒന്നാന്തരം ബൈസൈക്ക്ൾ കിക്കിൽ ഹംദല്ല രണ്ടാത്തെ ഗോൾ കണ്ടെത്തിയതോടെ ഇത്തിഹാദിന്റെ ലീഡ് മൂന്നായി. രണ്ടാം പകുതിയിൽ ആശ്വാസ ഗോൾ നേടാനുള്ള അവസരം അൽ റിയാദ് പാഴാക്കി. 88ാം മിനിറ്റിൽ റിയാദിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഇത്തിഹാദ് ഗോൾ കീപ്പർ തടഞ്ഞിടുകയായിരുന്നു. 90ാം മിനിറ്റിൽ ബെൻസെമയുടെ അസിസ്റ്റിൽ ഗോൾ നേടി അൽ അമ്രി റിയാദിന്റെ പതനം പൂർണമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.