റയലിനെ ജയിപ്പിച്ച്, റൗളിന്റെ റെക്കോഡ് പഴങ്കഥയാക്കി ബെൻസേമ; മുന്നിൽ ഇനി ക്രിസ്റ്റ്യാനോ മാത്രം

ആദ്യ പകുതിയിൽ ടീമിനായി രണ്ടു ​വട്ടം പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റയൽ മഡ്രിഡിനെ വമ്പൻ ജയത്തിലെത്തിച്ച് കരീം ബെൻസേമ. ഇതോടെ 230 ഗോളുകളെന്ന ചരിത്രം പിന്നിട്ട് സ്പാനിഷ് ലീഗിൽ റയലിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോററായി താരം മാറി. മാർകോ അസൻസിയോ, ലൂക മോഡ്രിച് എന്നിവരും ലക്ഷ്യം കണ്ട കളിയിൽ ഏകപക്ഷീയമായ നാലു ഗോളിനായിരുന്നു ദുർബലരായ എൽച്ചെക്കെതിരെ റയൽ ജയം.

ദിവസങ്ങൾക്ക് മുമ്പ് മൊറോക്കോ നഗരത്തിൽ ക്ലബ് ലോക കപ്പ് മാറോടു ചേർത്ത മഡ്രിഡുകാർ ലാ ലിഗയിൽ ബാഴ്സക്കു പിറകിൽ രണ്ടാമതാണ്. ഞായറാഴ്ച വിയ്യാറയലിനെ ഒരു ഗോളിന് കടന്ന ബാഴ്സക്ക് ഒന്നാം സ്ഥാനത്ത് എട്ടു പോയിന്റ് ലീഡുണ്ട്.

228 ഗോളുമായി റയൽ ഇതിഹാസ താരംം റൗളിനൊപ്പമായിരുന്ന ബെൻസേമ കളിയിലുടനീളം ടീമിന്റെ മുന്നേറ്റം നിയന്ത്രിച്ച് പറന്നുനടക്കുന്നതിനിടെയായിരുന്നു രണ്ടു പെനാൽറ്റി ഗോളുകൾ. ആറു കളികളിൽ അഞ്ചു ​ഗോൾ കുറിച്ച താരം ക്ലബ് ലോകകപ്പ് ഫൈനലിലും ഗോൾ നേടിയിരുന്നു.

വിനീഷ്യസ് ജുനിയർ, ഗോൾകീപർ തിബോ കൊർടുവ, മിഡ്ഫീൽഡർ ടോണി ക്രൂസ്, ഫോർവേഡ് എഡൻ ​ഹസാർഡ്, പ്രതിരോധനിരയിൽ ഫെർലാൻഡ് മെൻഡി എന്നിവരെല്ലാം പുറത്തിരുന്നിട്ടും അതിന്റെ ക്ഷീണം കാട്ടാതെയായിരുന്നു റയൽ കളിച്ചത്. 

Tags:    
News Summary - Benzema surpasses Raul as Madrid beats last-place Elche

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.