ഇംഗ്ലണ്ടിലെ ഗാലറികളിൽ ഫുട്ബാൾ ആവേശം അതിരുവിടുന്നത് പതിവാണ്. ഗാലറിയിൽ അവസാനിക്കേണ്ട ഈ ആവേശം പുറത്തേക്കു നീണ്ടാലോ? ഇംഗ്ലണ്ടിൽ ശനിയാഴ്ച ബേൺലിയും ബ്ലാക്പൂളും തമ്മിലെ മത്സരത്തിനു ശേഷമായിരുന്നു ആരാധകർ ഏറ്റുമുട്ടിയത്. ബ്ലാക്പൂളിൽ നടന്ന മത്സരത്തിനു ശേഷം പബ്ബിലെത്തിയവർക്കിടയിലെ വാക്കുതർക്കം അതിരുവിട്ട് ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ 55 കാരനാണ് മരണത്തിന് കീഴടങ്ങിയത്. ടോണി ജോൺസൺ എന്നാണ് ഇയാളുടെ പേര്.
മരണത്തിൽ ക്ലബ് അനുശോചനമറിയിച്ചു. ബേൺലി ആരാധകനായ 33 കാരൻ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
അതേ സമയം, മത്സരശേഷം ഇരു വിഭാഗങ്ങളും തെരുവിൽ പരസ്പരം നേരിടുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.