കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും പരിശീലകൻ ഇവാൻ വുകോമനോവിചിനും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗംഭീര സ്വീകരണം. നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട ടീമിനെ സ്വീകരിക്കാനെത്തിയത്.
ബംഗളൂരുവിൽ നടന്ന ഐ.എസ്.എൽ പ്ലേ എഫ് എലിമിനേറ്റർ മത്സരത്തിനു പിന്നാലെയാണ് ടീം കൊച്ചിയിലെത്തിയത്. സുനിൽ ഛേത്രി നേടിയ വിവാദ ഗോളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം ബഹിഷ്കരിച്ച് ഗ്രൗണ്ട് വിടുകയായിരുന്നു. മത്സരത്തിൽ അധിക സമയത്തിന്‍റെ 96ാം മിനിറ്റിലായിരുന്നു വിവാദ ഗോൾ.
താരങ്ങളെ പിൻവലിച്ച ഇവാനെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്. ഇവാൻ...ഇവാൻ... എന്ന് ആർത്തുവിളിച്ചാണ് ആരാധകർ കോച്ചിനെ വരവേറ്റത്. ആരാധകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. കേരളത്തിലേത് ലോകത്തിലെ മികച്ച ആരാധകരാണെന്നും അടുത്ത തവണ കാണാമെന്നും ഇവാൻ പറഞ്ഞു. ഇന്നലത്തെ മത്സരത്തിൽ നിരാശയുണ്ടെന്ന് മലയാളി താരം കെ.പി രാഹുൽ പറഞ്ഞു.
എന്നാൽ പ്രതികരിക്കാനില്ലെന്ന് സൂപ്പർ താരം അഡ്രിയാൻ ലൂണ പ്രതികരിച്ചു. വിവാദ ഗോളിലൂടെ ബംഗളൂരു ഐ.എസ്.എൽ സെമിയിലേക്ക് യോഗ്യത നേടി. ബ്ലാസ്റ്റേഴ്സ് പുറത്താകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.