ദുബൈയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പ്രീ സീസൺ മത്സരങ്ങൾക്ക് ആരാധകരെ ക്ഷണിച്ച് പരിശീലകൻ ഇവാൻ വുകുമനോവിച്ച്. ആഗസ്റ്റ് 20, 25 28 തീയതികളിലാണ് ദുബൈയിൽ ബ്ലാസ്റ്റേഴ്സിന്‍റെ പ്രീ സീസൺ മത്സരങ്ങൾ.
യു.എ.ഇ ഞങ്ങളുടെ രണ്ടാം വീടാണെന്നും നിങ്ങളെ അവിടെ വച്ച് കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ട്വിറ്റർ പേജിൽ പുറത്തുവിട്ട വിഡിയോയിലാണ് വുകുമനോവിച്ച് ആരാധാകരെ ക്ഷണിക്കുന്നത്.
'ഹബീബി, വി ആർ കമിങ് ടു ദുബൈ' എന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. ഐ.എസ്.എല്ലിന് മുന്നോടിയായുള്ള പ്രീ സീസണിൽ മൂന്ന് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ദുബൈയിൽ കളിക്കുന്നത്.
ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിൽ ആഗസ്റ്റ് 20ന് അൽ നസ്‌റ് എസ്.സിക്കെതിരെയാണ് ആദ്യ മത്സരം. ഫുജൈറയിൽ 25ന് ദിബ്ബ എഫ്.സിക്കെതിരെയും 28ന് ഹംദാൻ ബിൻ റാഷിദ് സ്റ്റേഡിയത്തിൽ ഹത്ത എഫ്‌സിക്കെതിരെയും ബ്ലാസ്റ്റേഴ്സ് കളിക്കും.
ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് യു.എ.ഇ ആരാധകർക്ക് മുമ്പിൽ കളിക്കാനിറങ്ങുന്നത്. നിലവിൽ കൊച്ചിയിൽ പരിശീലിക്കുന്ന ടീം വൈകാതെ ദുബൈയിലേക്ക് തിരിക്കും. അൽവാരോ വാസ്‌ക്വിസിന്റെ പകരക്കാരൻ ഒഴിച്ച് എല്ലാ താരങ്ങളും കൊച്ചിയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.