കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ ഗോളുകൾക്ക് അർജൻറീന ടച്ച് പ്രതീക്ഷിക്കാം. ഗോൾമെഷീൻ ബർത്ലോമിയോ ഒഗ്ബച്ചെയുടെ പടിയിറക്കത്തിെൻറ നിരാശമാറില്ലെങ്കിലും, ഗോളടിക്കാൻ മിടുക്കനായ ഫകുണ്ടോ എബെൽ പെരേര മഞ്ഞക്കുപ്പായത്തിെൻറ അഭിമാനമാവും. ഈ സീസണിൽ ക്ലബിൽ എത്തിയ ആദ്യ വിദേശതാരമാണ് 32കാരനായ അറ്റാക്കിങ് മിഡ്ഫീൽഡർ. സൈപ്രസ് ക്ലബ് അപ്പോളൻ ലിമാസോളിൽ നിന്നാണ് ഫകുണ്ടോ ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
അർജൻറീനയിലെ തുറമുഖ നഗരമായ സരാട്ടെ സ്വദേശിയായ പെരേര അമേച്വർ ടീമായ എസ്റ്റുഡിയൻറസ് ഡി ബ്വേനസ് എയ്റിസിലാണ് ഫുട്ബാൾ ജീവിതം ആരംഭിച്ചത്. 2006 മുതൽ 2009 വരെ അവിടെ തുടർന്ന അദ്ദേഹം ചിലിയൻ ഫുട്ബാൾ ക്ലബായ പലസ്തീനോയിലെത്തി.
ശേഷം, ചിലി, മെക്സിക്കോ, അർജൻറീന ലീഗുകളിൽ മാറ്റുരച്ച്, ഗ്രീക്ക് ക്ലബായ പി.എ.ഒ.കെക്കായിലേക്ക്. മൂന്നുവർഷം കൊണ്ട് രണ്ട് ലോണുകളിൽനിന്നായി 14 തവണ ടീമിനായി വല ചലിപ്പിച്ചിട്ടുണ്ട്. 2018ൽ അപ്പോളൻ ലിമാസ്സോളിൽ 53 മത്സരങ്ങളിൽനിന്നായി 14 ഗോൾ സ്വന്തമാക്കി. ബോക്സിൽ പെരേരയുടെ ചടുലതയും അനുഭവ പരിജ്ഞാനവും കേരള ബ്ലാസ്റ്റേഴ്സിെൻറ ആക്രമണങ്ങൾക്ക് കരുത്താകും. അറ്റാക്കിങ് മിഡ്ഫീൽഡർ, വിങ്ങർ, സെക്കൻഡ് സ്ട്രൈക്കർ എന്നി റോളിൽ ഫകുണ്ടോ കളിക്കും.
ഇന്ത്യയിൽ കളിക്കുകയെന്നത് തെൻറ ഫുട്ബാൾ കരിയറിൽ ഏറ്റവും സന്തോഷകരമാണെന്ന് ഫകുണ്ടോ പെരേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.