ഇനി കളി ജയിക്കാനാ

കൊ​ച്ചി: ‘ക്ഷ​മ വേ​ണം, ജ​യി​ച്ചു​വ​രാ​ൻ സ​മ​യ​മെ​ടു​ക്കും...’ ഇ​താ​ണ് ആ​രാ​ധ​ക​രോ​ടു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ലൈ​ൻ എ​ന്ന്​ തോ​ന്നി​പ്പോ​കും ടീ​മി​ന്‍റെ ചി​ല നേ​ര​ങ്ങ​ളി​ലെ പ്ര​ക​ട​നം ക​ണ്ടാ​ൽ. ആ​രാ​ധ​ക​രു​ടെ ക്ഷ​മ ന​ശി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഒ​രു ജ​യം സ​മ്മാ​നി​ക്കും, പി​ന്നെ വീ​ണ്ടും തോ​ൽ​വി​യി​ലേ​ക്ക്.

ഒ​ടു​വി​ൽ ന​വം​ബ​ർ 28ന് ​ഗോ​വ എ​ഫ്.​സി​യു​മാ​യി ന​ട​ന്ന ഹോം ​മാ​ച്ചി​ലും അ​ട​പ​ട​ലം പൊ​ട്ടി. തോ​ൽ​വി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ, ബം​ഗ​ളൂ​രു എ​ഫ്.​സി​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ​പോ​യി ഏ​റ്റു​മു​ട്ടി വി​ജ​യി​ക്കാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ശ​നി​യാ​ഴ്ച ഇ​റ​ങ്ങു​ക​യാ​ണ്.

ഈ ​സീ​സ​ണി​ൽ ബം​ഗ​ളൂ​രു​വു​മാ​യു​ള്ള ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​നാ​ണ് ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യം ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 7.30ന്​ ​സാ​ക്ഷ്യം വ​ഹി​ക്കു​ക. ഐ.​എ​സ്.​എ​ല്ലി​ലെ ക​രു​ത്ത​രാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്കെ​തി​രെ ഒ​ക്ടോ​ബ​ർ 25ന് ​സ്വ​ന്തം ത​ട്ട​ക​ത്തി​ൽ പോ​രാ​ടി​യ​പ്പോ​ൾ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളി​ന് ദ​യ​നീ​യ പ​രാ​ജ​യ​മാ​യി​രു​ന്നു മ​ഞ്ഞ​പ്പ​ട നേ​രി​ട്ട​ത്.

സ്വ​ന്തം ത​ട്ട​ക​ത്തി​ൽ​പോ​ലും വേ​ണ്ട​ത്ര മി​ക​വ്​ കാ​ണി​ക്കാ​ത്ത ടീം ​എ​തി​രാ​ളി​ക​ൾ​ക്ക് ഗാ​ല​റി സ​പ്പോ​ർ​ട്ടു​ൾ​പ്പെ​ടെ എ​ല്ലാ ത​ര​ത്തി​ലും മു​ൻ​തൂ​ക്ക​മു​ള്ള ബം​ഗ​ളൂ​രു​വി​ൽ​പോ​യി അ​വ​രെ മ​ല​ർ​ത്തി​യ​ടി​ക്കു​മോ എ​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ്രേ​മി​ക​ൾ നോ​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ റാ​ങ്ക് പ​ട്ടി​ക​യി​ൽ 20 പോ​യ​ൻ​റു​മാ​യി ര​ണ്ടാ​മ​താ​ണ് ബം​ഗ​ളൂ​രു ടീ​മു​ള്ള​ത്.

10 ക​ളി​ക​ളി​ൽ ആ​റെ​ണ്ണം ജ​യി​ച്ച ടീം ​ര​ണ്ടെ​ണ്ണ​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ​പ്പോ​ൾ ര​ണ്ടെ​ണ്ണം സ​മ​നി​ല പി​ടി​ച്ചു. എ​ന്നാ​ൽ, റാ​ങ്ക് പ​ട്ടി​ക​യി​ൽ 11 പോ​യ​ന്‍റോ​ടെ പ​ത്താം സ്ഥാ​ന​മേ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു​ള്ളൂ. 10 ക​ളി​യി​ൽ ജ​യം മൂ​ന്നു​മാ​ത്രം. അ​ഞ്ച് ക​ളി​യി​ൽ കാ​ലി​ട​റി വീ​ണു, മൂ​ന്ന് സ​മ​നി​ല ആ​ശ്വാ​സ​വും.

ബം​ഗ​ളൂ​രു​വു​മാ​യു​ള്ള ശ​നി​യാ​ഴ്ച​ത്തെ മ​ത്സ​ര​ഫ​ലം ടീ​മി​ന്‍റെ മു​ന്നോ​ട്ടു​പോ​ക്കി​ന് നി​ർ​ണാ​യ​ക​മാ​യ​തി​നാ​ൽ ആ​ഞ്ഞു​ക​ളി​ക്കാ​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഒ​രു​ങ്ങു​ന്ന​ത്. ഗോ​വ എ​ഫ്.​സി​യു​മാ​യി ന​വം​ബ​ർ 28ന് ​കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​തി​രോ​ധം കാ​ഴ്ച​വെ​ച്ചി​രു​ന്നെ​ങ്കി​ലും ഒ​രു ഗോ​ളി​ന് തോ​ൽ​വി ഏ​റ്റു​വാ​ങ്ങു​ക​യാ​യി​രു​ന്നു ടീം. ​എ​ന്നാ​ൽ, ഈ ​ലൈ​ന​പ് മാ​റാ​നി​ട​യി​ല്ലെ​ന്നാ​ണ് പ​രി​ശീ​ല​ക നേ​തൃ​ത്വം ന​ൽ​കു​ന്ന പ​രോ​ക്ഷ സൂ​ച​ന.

നി​രാ​ശ​യി​ല്ല, മു​ന്നോ​ട്ടുനീ​ങ്ങ​ണം -സ്റ്റാ​റേ

ഗോ​വ എ​ഫ്.​സി​യു​മാ​യു​ള്ള ഹോം ​മാ​ച്ചി​ലെ പ​രാ​ജ​യ​ത്തി​ൽ വീ​ഴ്ച സ​മ്മ​തി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ച് മൈ​ക്ക​ൽ സ്റ്റാ​റേ. തോ​ൽ​വി​യി​ൽ നി​രാ​ശ​രാ​വാ​തെ ഇ​നി​യു​ള്ള ക​ളി​ക​ളി​ൽ കൂ​ടു​ത​ൽ ഫോ​ക്ക​സ് ന​ൽ​കി മു​ന്നേ​റു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ക്കു​ന്നു. പ്ര​തി​രോ​ധം കു​റേ​ക്കൂ​ടി ശ​ക്ത​മാ​വ​ണം.

ഗോ​ൾ​കീ​പ്പ​ർ​മാ​രും ടീ​മി​ന്‍റെ ഭാ​ഗ​മാ​ണ്. അ​വ​ർ​ക്കും തെ​റ്റു സം​ഭ​വി​ക്കാം. എ​ന്നാ​ൽ, ഇ​നി​യു​ള്ള ക​ളി​ക​ളി​ൽ ആ ​തെ​റ്റു തി​രു​ത്തി​യാ​ണ് മു​ന്നോ​ട്ടു​പോ​വു​ക​യെ​ന്ന് ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മൈ​ക്ക​ൽ സ്റ്റാ​റേ വ്യ​ക്ത​മാ​ക്കി.

ന​മു​ക്കൊ​രു ക്ലി​യ​ർ ഗെ​യിം പ്ലാ​നു​ണ്ട്. ഓ​രോ ലൈ​ന​പ്പി​നു പി​ന്നി​ലും ഒ​രു ക​ഥ​യു​ണ്ടാ​വും. അ​ത്​ ചി​ല​പ്പോ​ൾ, മു​ൻ ക​ളി​യി​ലെ ജ​യ​പ​രാ​ജ​യ​മാ​വാം, പ​രി​ക്കു​ക​ളാ​വാം, അ​ല്ലെ​ങ്കി​ൽ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​വാം. ഓ​രോ ക​ളി​യി​ലും ന​ല്ലൊ​രു ലൈ​ന​പ് ഉ​ണ്ടാ​വു​ക​യെ​ന്ന​തും ക​ളി​യു​ടെ അ​വ​സാ​നം വ​രെ മി​ക​ച്ച ലൈ​ന​പ് തു​ട​രു​ക​യെ​ന്ന​തും പ്ര​ധാ​ന​മാ​ണ്.

നി​ല​വി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്ന് അ​റി​യി​ച്ച കോ​ച്ച് ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ ലൈ​ന​പ്പി​ൽ മാ​റ്റ​മു​ണ്ടാ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല. ത​ന്‍റെ മി​ക​ച്ച സീ​സ​ണി​ലൂ​ടെ​യാ​ണ് മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് സ്റ്റാ​ർ സ്ട്രൈ​ക്ക​ർ നോ​ഹ് സ​ദൗ​യി പ​റ​ഞ്ഞു.

മി​ക​ച്ച ടീ​മും കോ​ച്ചി​ങ് സ്റ്റാ​ഫു​മാ​ണു​ള്ള​ത്. ചി​ല​പ്പോ​ൾ, ന​ന്നാ​യി ക​ളി​ച്ചാ​ലും ന​ല്ല സ​മ​യ​മ​ല്ലെ​ങ്കി​ൽ ന​മ്മ​ൾ തോ​റ്റു​പോ​യേ​ക്കാം. വ്യ​ക്തി​ഗ​ത​മാ​യ പി​ഴ​വു​ക​ൾ​ക്ക് വ​ലി​യ വി​ല​കൊ​ടു​ക്കേ​ണ്ടി​വ​രു​ക​യാ​ണ്. ആ​ത്യ​ന്തി​ക​മാ​യി എ​ല്ലാ ക​ളി​ക്കാ​രും മ​നു​ഷ്യ​രാ​ണ്. ക​ഴി​ഞ്ഞ​തു​ക​ഴി​ഞ്ഞ് കൂ​ടു​ത​ൽ മി​ക​വോ​ടെ മു​ന്നേ​റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ത​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Blasters have an away match against Bangalore on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.