സവോപോളോ: കോപ അമേരിക്ക ഗ്രൂപ് എയിലെ നിർണായക മത്സരത്തിൽ ലയണൽ സ്കേലോണിയുടെ പട നാളെ ഇറങ്ങുന്നു. നോക്കൗട്ടിൽ ഇതിനകം ടിക്കറ്റ് ഉറപ്പിച്ചതിനാൽ തുടർച്ചയായ മൂന്നാം ജയവുമായി ഗ്രൂപ് ചാമ്പ്യന്മാരാകുകയാണ് മെസ്സി സംഘത്തിെൻറ ലക്ഷ്യമെങ്കിൽ മടക്കമുറപ്പിച്ച െബാളീവിയക്ക് ആശ്വാസ ജയമാണ് പ്രതീക്ഷ. മൂന്നാമത്തെ മത്സരത്തിൽ ഉറുഗ്വായ്ക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോറ്റതോടെയാണ് ബൊളീവിയ ഗ്രൂപിലെ അവസാനക്കാരായി ക്വാർട്ടർ കാണാതെ പുറത്തായത്. 10 രാജ്യങ്ങൾ മാത്രമുള്ള കോപ അമേരിക്കയിൽ രണ്ടു ഗ്രൂപുകളിൽ ഓരോന്ന് മാത്രമാണ് അടുത്ത റൗണ്ട് കാണാതെ പുറത്താകുക. മറ്റു നാലുടീമുകളെ കടക്കാൻ ഇനി ഒരു കളികൊണ്ടാകില്ലെന്നതിനാൽ സംപൂജ്യരായ ബൊളീവിയ പുറത്തേക്ക് വഴി നേരെത്ത ഉറപ്പാക്കുകയായിരുന്നു.
മറുവശത്ത്, ഗ്രൂപ് എയിൽ ചിലിക്കെതിരെ ആദ്യ കളി സമനില പിടിച്ച അർജൻറീന ഉറുഗ്വായ്, പാരഗ്വ ടീമുകളെ പരാജയപ്പെടുത്തി ഏഴുപോയിൻറുമായി മുന്നിലാണ്. ആറു പോയിൻറുമായി പാരഗ്വയും അഞ്ചു പോയിൻറുള്ള ചിലിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അതേ സമയം, കോച്ച് സ്കേലോണിക്കു കീഴിൽ തുടർച്ചയായ 16 കളികൾ തോൽവി അറിയാതെ കുതിക്കുന്ന നീലക്കുപ്പായക്കാർ അവസാനമായി തോറ്റത് 2019ലെ കോപ അമേരിക്ക സെമിയിൽ ബ്രസീലിനോടാണ്. പ്രതികാരം വീട്ടാൻ ഇത്തവണ ഫൈനൽ വരെ കാത്തിരിക്കേണ്ടിവരും.
അതിനിടെ, ഇന്നത്തെ മത്സരം അപ്രധാനമായതിനാൽ സൂപർ താരം മെസ്സിയെ പുറത്തിരുത്തുന്നതുൾപെടെ സ്കേലോണി ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതുവരെയും എല്ലാ കളികളിലും താരം ആദ്യാവസാനം ബൂട്ടുകെട്ടിയിട്ടുണ്ട്. ഇന്ന് ഇറങ്ങിയാൽ ഏറ്റവും കൂടുതൽ ദേശീയ ജഴ്സിയണിഞ്ഞ അർജൻറീന താരമെന്ന പദവിയിൽ മഷറാനെയെ കടക്കാനാകും. അതേ സമയം, ഒരു മഞ്ഞക്കാർഡുമായി ഭീഷണിയിലുള്ള ലോട്ടാറോ മാർട്ടിനെസ്, ലീൻഡ്രോ പരേദെസ്, സെൽസെ തുടങ്ങിയവരെ കോച്ച് പുറത്തിരുത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.