സവോപോളോ: 2022 ഖത്തർ ലോകകപ്പിനുള്ള ആവേശകരമായ യോഗ്യത പോരാട്ടത്തിൽ എക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി ബ്രസീൽ. റിച്ചാർലിസൺ തുടക്കമിട്ട ഗോൾവേട്ട പി.എസ്.ജി താരം നെയ്മർ പെനാൽറ്റിയിലൂടെ പൂർത്തിയാക്കി. അഞ്ചു യോഗ്യത മത്സരങ്ങളിൽ അഞ്ചും ജയിച്ച ബ്രസീലിന് ഇതോടെ ഒന്നാം സ്ഥാനത്ത് 15 പോയിേന്റാടെ അജയ്യ ലീഡായി. 10 ടീമുകളുള്ള ഗ്രൂപിൽ രണ്ടാമതുള്ള അർജന്‍റീനക്ക് സമ്പാദ്യം 11 പോയിന്‍റാണ്. വ്യാഴാഴ്ച നീലക്കുപ്പായക്കാർ ചിലിയോട് 1-1ന് സമനിലയിൽ കുരുങ്ങിയിരുന്നു. ബ്രസീലിന് മുന്നിൽ തലകുനിച്ച എക്വഡോറാണ് മൂന്നാമത്- ഒമ്പതു പോയിന്‍റ്.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 65ാം മിനിറ്റിൽ ഗോളിയെ കാഴ്ചക്കാരനാക്കി റിച്ചാർലിസൺ ഗോളിേലക്ക് നിറയൊഴിക്കുകയായിരുന്നു. അവസാന വിസിലിന് മിനിറ്റുകൾ ശേഷിക്കെ പെനാൽറ്റി ബോക്സിൽ ഗബ്രിയേൽ ജീസസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി നെയ്മർ ഗോളാക്കി ജയം ഉറപ്പിച്ചു.
ജൂൺ എട്ടിന് പാരഗ്വായ്ക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം. എക്വഡോർ പെറുവിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.