ബ്വേനസ് എയ്റിസ്: മുൻ അർജന്റൈൻ ദേശീയ ടീം സ്ട്രൈക്കർ കാർലോസ് ടെവസ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. 76 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ടെവസ് 13 ഗോളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
2004 ഏതൻസ് ഒളിമ്പിക് സ്വർണം നേടിയ സംഘത്തിലുണ്ടായിരുന്നു. അർജന്റീനയിലെ ബൊക്ക ജൂനിയേഴ്സിലൂടെയായിരുന്നു തുടക്കം.
പിന്നീട് കൊറിന്ത്യൻസ്, വെസ്റ്റ് ഹാം, മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് തുടങ്ങിയ ടീമുകളുടെ ജഴ്സിയണിഞ്ഞു. 2018-21 വരെ നാലാം തവണയും ബൊക്ക ജൂനിയേഴ്സിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.