ഇസ്രയേൽ നടത്തുന്ന നരനായാട്ടിനെതിരെ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി പ്രമുഖ സ്കോട്ടിഷ് ഫുട്ബാൾ ക്ലബ്ബായ സെൽറ്റിക്കിെൻറ ആരാധകർ. ടീമിെൻറ സ്റ്റേഡിയത്തിലുള്ള ഗാലറിയിൽ നിറയെ ഫലസ്തീൻ പതാകകൾ സ്ഥാപിച്ചാണ് ആരാധകർ ഐക്യദാർഢ്യമറിയിച്ചത്. സെൽറ്റികിെൻറ ആരാധക ഗ്രൂപ്പായ 'നോർത്ത് കർവ് സെൽറ്റിക്' ട്വിറ്ററിൽ അതിെൻറ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
'ഇന്നത്തെ സെൽറ്റിക്കിെൻറ മത്സരത്തിൽ നോർത്ത് കർവ് ഫലസ്തീൻ പതാകൾ പറത്തും' എന്ന് അതിന് അടിക്കുറിപ്പായി ചേർത്തിട്ടുമുണ്ട്. സെല്‍റ്റിക് ക്ലബ്ബും ആരാധകരും എക്കാലവും ഫലസ്തീനൊപ്പമാണെന്നും അവർ പറയുന്നു. മുമ്പും ഫലസ്തീൻ ജനതയ്ക്ക് പിന്തുണയേകി സെൽറ്റിക് ക്ലബ്ബും ആരാധകരും മുന്നോട്ടുവന്നിട്ടുണ്ട്. ഫലസ്തീൻ പതാകയേന്തിവന്ന ആരാധകരെ സ്റ്റേഡിയത്തിൽ കയറ്റിയതിന് 2016ൽ സെൽറ്റിക്കിന് യുവേഫക്ക് പിഴ നൽകേണ്ടതായി വന്നിട്ടുണ്ട്.
The North Curve is flying the flag for Palestine at tonight's Celtic game pic.twitter.com/Rxmv0Jqo7J
— North Curve Celtic (@NCCeltic) May 12, 2021
എന്നാൽ, തങ്ങളുടെ ആരാധകരുടെ പ്രവർത്തി ഇത്തവണ ക്ലബ്ബിന് അത്ര സുഖിച്ചില്ല. കാരണം ആരാധകർ അവസരം മുതലെടുക്കുകയായിരുന്നു എന്നാണ് ക്ലബ്ബ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചത്. സെൽറ്റിക് നായകൻ സ്കോട്ട് ബ്രൗണിെൻറ അവസാന മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള ബാനറുകളും മറ്റും ഗാലറിയിൽ സ്ഥാപിക്കാൻ ക്ലബ് അവസരം നൽകിയിരുന്നു. എന്നാൽ, അവർ അതിനൊപ്പം നിരവധി ഫലസ്തീൻ പതാകകളും അവരെ പിന്തുണച്ചുള്ള ബാനറുകളും നാട്ടുകയായിരുന്നു.
Celtic stands with Palestine, now and always. pic.twitter.com/4nSY51wfAP
— North Curve Celtic (@NCCeltic) May 11, 2021
"നിർഭാഗ്യവശാൽ നല്ല ഉദ്ദേശത്തോടെ പ്രവേശനം നൽകിയവരിലെ ഒരു ചെറിയ സംഘം ഈ അവസരം മുതലെടുക്കാൻ ശ്രമിച്ചു, ഞങ്ങളുടെ ക്ലബ് ക്യാപ്റ്റൻ സ്കോട്ട് ബ്രൗണിന് ആദരവ് അർപ്പിക്കാനായി നൽകിയ അവസരം മുതലെടുത്ത് ചിലർ മറ്റൊരു ആവശ്യത്തിനായി ഉപയോഗിച്ചു''. -ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. അതൊരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. അവർ സ്ഥാപിച്ചതെല്ലാം ഉടൻ തന്നെ എടുത്തുമാറ്റിയിരുന്നതായും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം ക്ലബ്ബിെൻറ നീക്കത്തിൽ നോർത്ത് കർവ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫലസ്തീനിൽ മസ്ജിദുൽ അഖ്സയിലും ജറൂസലമിലും തുടരുന്ന പൊലീസ് ഭീകരതക്കൊപ്പം ഗസ്സയെയും ചോരയിൽ മുക്കുകയാണ് ഇസ്രായേൽ. ചുറ്റും ഉപരോധവലയിൽ കഴിയുന്ന ഗസ്സയിൽ തുടരുന്ന വ്യോമാക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ഇന്ന് 12 കുട്ടികളുൾപെടെ 38 ആയി. 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2014നു ശേഷം ഗസ്സയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തിൽ ഗസ്സയിലെ ബഹുനില ജനവാസ കെട്ടിടം പൂർണമായി ഇസ്രയേൽ തകർത്തു. ഹമാസ് ഇസ്രായേലിൽ നടത്തിയ റോക്കറ്റാക്രമണത്തിൽ മൂന്നു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേർ മരിച്ചതായി ഇസ്രായേലി പത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. ഒരു കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. തിരിച്ചടി തുടരുമെന്ന് ഹമാസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.