യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനുള്ള മത്സരക്രമമായി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡാണ് എതിരാളികൾ.
ഫ്രഞ്ച് ചാമ്പ്യന്മാരായ പാരിസ് സെന്‍റ് ജെർമെയ്ൻ (പി.എസ്.ജി) മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയെ നേരിടും. പ്രീമിയർ ലീഗ് ക്ലബ് ആഴ്സണൽ ബയേൺ മ്യൂണിക്കിനെയും അത്ലറ്റികോ മഡ്രിഡ് ബൊറൂസ് ഡോർട്ട്മുണ്ടിനെയും നേരിടും.
രണ്ട്, മൂന്ന് ക്വാർട്ടർ ഫൈനൽ മത്സര വിജയികൾ ഒന്നാം സെമിയിലും ഒന്ന്, മൂന്ന് ക്വാർട്ടർ ഫൈനൽ വിജയികൾ രണ്ടാം സെമിയിലും ഏറ്റുമുട്ടും. ഏപ്രിൽ ഒമ്പത്, 10 തീയതികളിലാണ് ക്വാർട്ടർ ഫൈനൽ ഒന്നാംപാദ മത്സരം. ഏപ്രിൽ 16, 17 തീയതികളിൽ രണ്ടാംപാദ മത്സരം നടക്കും.
ഏപ്രിൽ 30, മെയ് ഒന്ന് തീയതികളിൽ സെമി ഫൈനൽ ആദ്യ പാദവും മെയ് ഏഴ്, എട്ട് തീയതികളിൽ രണ്ടാംപാദവും അരങ്ങേറും. ജൂൺ ഒന്നിന് ലണ്ടനിലെ പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ.
ക്വാർട്ടർ ഫൈനൽ ഒന്ന് -ആഴ്സണൽ X ബയേൺ മ്യൂണിക്ക്
ക്വാർട്ടർ ഫൈനൽ രണ്ട് -അത്ലറ്റികോ മഡ്രിഡ് X ബൊറൂസിയ ഡോർട്ട്മുണ്ട്
ക്വാർട്ടർ ഫൈനൽ മൂന്ന് -റയൽ മഡ്രിഡ് X മാഞ്ചസ്റ്റർ സിറ്റി
ക്വാർട്ടർ ഫൈനൽ നാല് -പി.എസ്.ജി X ബാഴ്സലോണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.