മഡ്രിഡ്: നിർണായക മത്സരത്തിൽ കരിം ബെൻസേമയുടെ 'തല' ഉണർന്നു കളിച്ചു. യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ബർത്തിന് ജയം അനിവാര്യമായ മത്സരത്തിൽ റയൽ മഡ്രിഡ് ബൊറൂസിയ മൊൻഷൻഗ്ലാഡ്ബാഹിനെ 2-0ത്തിന് തോൽപിച്ച് 'ഗ്രൂപ് ബി' ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ.
സെർജിയോ റാമോസിെൻറ തിരിച്ചുവരവോടെ പ്രതിരോധം ശക്തമായ റയലിന് ഒമ്പത്, 32 മിനിറ്റിലായിരുന്നു കരിം ബെൻസേമ രക്ഷകനായത്. ലൂകാസ് വാസ്ക്വസ് ഹൈബാളായി നൽകിയ ക്രോസിനെ പോസ്റ്റിെൻറ മൂലയിൽനിന്നും പവർഫുൾ ഹെഡറിലൂടെ വലയിലാക്കിയ ഫ്രഞ്ച് താരം, 31ാം മിനിറ്റിൽ റോഡ്രിഗോ നൽകിയ സമാനമായ ക്രോസിലൂടെ വീണ്ടും ഹെഡർ ഗോൾ നേടി. റയൽ ജയം നേടിയപ്പോൾ, ഇതേ ഗ്രൂപ്പിലെ ഷാക്തർ - ഇൻറർ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. റയലിനൊപ്പം ഗ്ലാഡ്ബാഹും നോക്കൗട്ട് യോഗ്യത നേടി.
ഗ്രൂപ് 'ഡി'യിൽ നിലവിലെ ലിവർപൂളിനെ ഡെന്മാർക് ക്ലബ് മിറ്റിലാൻഡ് 1-1ന് സമനിലയിൽ തളച്ചു. ആദ്യ മിനിറ്റിൽ മുഹമ്മദ് സലാഹിെൻറ ഗോളിലൂടെ ലിവർപൂൾ തുടങ്ങിയെങ്കിലും പിന്നെ മുന്നോട്ട് പോയില്ല. 62ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ എതിരാളികൾ മറുപടി നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അയാക്സിനെ തോൽപിച്ച് അറ്റ്ലാൻ (1-0) പ്രീക്വാർട്ടറിൽ കടന്നു. 'എ'യിൽ ബയേൺ മ്യൂണിക് ലോകോമോടീവിനെയും (2-0), അത്ലറ്റികോ മഡ്രിഡ് സാൽസ്ബർഗിനെയും (2-0) തോൽപിച്ചു. 'സി'യിൽ മാഞ്ചസ്റ്റർ സിറ്റിയും പോർടോയും ജയത്തോടെ ഗ്രൂപ് റൗണ്ട് അവസാനിപ്പിച്ചു.
നിർത്തിവെച്ച മത്സരത്തിൽ പി.എസ്.ജിക്ക് ജയം
പാരിസ്: ഫോർത് ഒഫീഷ്യലിെൻറ വംശീയാധിക്ഷേപം മൂലം നിർത്തിവെച്ച മത്സരത്തിൽ പി.എസ്.ജിക്ക് വൻ ജയം. തുർക്കി ക്ലബ് ബസക്സെഹിറിനെ 5-1നാണ് തോൽപിച്ചത്. നെയ്മർ ഹാട്രികിൽ നേടിയ മത്സരത്തിൽ കിലിയൻ എംബാപ്പെ രണ്ട് ഗോളും കുറിച്ചു. ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തിൽ ഒഫീഷ്യൽ ബസക്സെഹിർ അസി. കോച്ചിനെതിരെ വംശീയാധിക്ഷേപം നടത്തിയതിനെ തുടർന്ന് 14ാം മിനിറ്റിൽ ഇരു ടീമുകളും മത്സരം ബഹിഷ്കരിച്ചിരുന്നു. ബാക്കി സമയത്തെ മത്സരമാണ് കഴിഞ്ഞദിവസം നടന്നത്. പുതിയ റഫറിമാരെ നിയമിച്ചാണ് കളി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.