കൊൽക്കത്ത: വിജയത്തോടെ തുടങ്ങാൻ മോഹിച്ച ഗോകുലം കേരളക്ക് ഐ ലീഗിലെ ആദ്യ അങ്കത്തിൽ തോൽവി. സതേൺ ഡെർബിയായി മാറിയ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി 2-1നാണ് തോൽപിച്ചത്.
കളിയുടെ മൂന്നാം മിനിറ്റിൽ ഡെന്നിസ് ആൻറ്വിയുടെ ഗോളിലൂടെ ഗംഭീരമായി തുടങ്ങിയെങ്കിലും, 27ാം മിനിറ്റിലെ പെനാൽറ്റി ഗോളിൽ കളിയുടെ ഗതിമാറി. സെർബിയൻ താരം എൽവെഡിൻ സ്രിജൽജ് പെനാൽറ്റിയിലൂടെ വലകുലുക്കി. 50ാം മിനിറ്റിൽ വിജയ് നാഗപ്പനാണ് ചെന്നൈയുടെ വിജയഗോൾ കുറിച്ചത്.
തുടർന്ന് എമിൽ, ജിതിൻ, സൽമാൻ തുടങ്ങിയ മലയാളി താരങ്ങളെ കളത്തിലിറക്കി ഗോകുലം ആക്രമണം കനപ്പിച്ചെങ്കിലും ബോക്സിനുള്ളിൽ അപകടം വിതക്കാനായില്ല. മറ്റു മത്സരങ്ങളിൽ പഞ്ചാബ് 1-0ത്തിന് ഐസോളിനെയും മുഹമ്മദൻസ് സുദേവയെയും (1-0) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.