കോപ്പൻഹേഗൻ: യൂറോകപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാർക്കിന്റെ മുൻനിര താരം ക്രിസ്റ്റ്യൻ എറിക്സൺ ആശുപത്രി വിട്ടു. ഹൃദയത്തിന്റെ പ്രവർത്തനം ക്രമീകരിക്കുന്ന ഐ.സി.ഡി (ഇംപ്ലാൻറബ്ൾ കാർഡിയോവെർട്ടർ ഡെഫിബ്രില്ലേറ്റർ) ഘടിപ്പിക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയാണ് എറിക്സണെ ഡിസ്ചാർജ് ചെയ്തത്. ഡെന്മാർക്-ഫിൻലൻഡ് മത്സരത്തിനിടെയാണ് എറിക്സൺ ഹൃദയാഘാതത്തെ തുടർന്ന കുഴഞ്ഞുവീണത്. കളി ആദ്യ പകുതി മൂന്നു മിനിറ്റ് ബാക്കിനിൽക്കെയായിരുന്നു സഹതാരം നൽകിയ ത്രോ ഇൻ സ്വീകരിച്ചയുടൻ നിലത്തുവീണത്. ആദ്യം ക്യാപ്റ്റൻ സിമോൺ കെയറും പിന്നീട് വൈദ്യസംഘവുമെത്തി നൽകിയ പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രി വിട്ട എറിക്സൺ സഹതാരങ്ങളെ കണ്ട് ആശയവിനിമയം നടത്തി. കുടുംബത്തിനൊപ്പം വിശ്രമ ജീവിതത്തിനു ശേഷമാകും ഇനി വീണ്ടും കളത്തിലെത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.