ആംസ്റ്റർഡാം: യൂറോ കപ്പിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ഡെന്മാർക് പ്ലേമേക്കർ ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും പന്തുതട്ടിത്തുടങ്ങി. പുതിയ ക്ലബ് തേടുന്നതിന്റെ ഭാഗമായി ശാരീരികക്ഷമത കൈവരിക്കാൻ ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിന്റെ റിസർവ് ടീമിനൊപ്പമാണ് 29കാരൻ പരിശീലനത്തിനിറങ്ങിയത്.
ശരീരത്തിൽ കാർഡിയോവെർട്ടർ-ഡിഫിൽബ്രില്ലേറ്റർ ഘടിപ്പിച്ചതിനെ തുടർന്ന് ഇറ്റലിയിൽ കളി തുടരാൻ നിയമപരമായി സാധിക്കാത്തതിനാൽ എറിക്സണുമായുള്ള കരാർ ഇന്റർ മിലാൻ റദ്ദാക്കിയിരുന്നു. ഇതേതുടർന്ന് മറ്റു രാജ്യങ്ങളിലെ ക്ലബുകളിൽ അവസരം തേടുകയാണ് താരം. 18ാം വയസ്സിൽ എറിക്സൺ സീനിയർ കരിയറിന് തുടക്കമിട്ടത് 2010ൽ അയാക്സിലായിരുന്നു.
2013ൽ ടോട്ടൻഹാമിലേക്ക് കൂടുമാറിയ എറിക്സൺ ഏഴു വർഷത്തിനുശേഷമാണ് ഇന്ററിലെത്തിയത്. ഡെന്മാർകിനായി 109 കളികളിൽ ജഴ്സിയണിഞ്ഞിട്ടുണ്ട് ഈ ക്രിയേറ്റീവ് മിഡ്ഫീൽഡർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.