ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ

ഖത്തറിലെത്തുന്ന കാണികൾക്ക് കോൺസുലാർ സേവനം

ദോഹ: ലോകകപ്പിനെത്തുന്ന വിവിധ രാജ്യക്കാരായ കാണികൾക്ക് കോൺസുലാർ സേവനം ഉറപ്പാക്കാൻ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 45 രാജ്യങ്ങളുടെ എംബസികൾ പ്രവർത്തിക്കുമെന്ന് സുപ്രീം കമ്മിറ്റി ഡയറക്ടർ ജനറൽ യാസിർ ജമാൽ അറിയിച്ചു. 45 എംബസികളുടെ 90 ജീവനക്കാരുടെ സേവനം ഇന്റർനാഷനൽ കോൺസുലാർ സർവിസ് സെന്ററിൽ ലഭ്യമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നവംബർ ഒന്ന് മുതൽ ഡിസംബർ 25 വരെയാണ് കോൺസുലാർ സേവനങ്ങൾ ലഭ്യമാവുക. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ കോൺസുലാർ സെന്റർ പ്രവർത്തിക്കും. കാണികൾക്ക് തങ്ങളുടെ പാസ്പോർട്ട്, യാത്ര ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഐ.സി.എസ്.സിയിലെ എംബസികളെ സമീപിക്കാവുന്നതാണ്. 

Tags:    
News Summary - Consular service for spectators arriving in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.