അ​ർ​ജ​ന്റീ​ന നായകൻ ല​യ​ണ​ൽ മെ​സ്സി സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​രി​ശീ​ല​ന​ത്തി​ൽ

കോ​പ്പ ഇൻ അ​മേ​രി​ക്ക‍; ആ​ദ്യ ക​ളി​യി​ൽ നാ​ളെ അ​ർ​ജ​ന്റീ​ന കാ​ന​ഡ​യെ നേ​രി​ടും

വാ​ഷി​ങ്ട​ൺ: ലാ​റ്റി​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ വ​ശ്യ​ത​യി​ൽ കു​ളി​ച്ച് കോ​പ്പ​ക്ക് നാ​ളെ യു.​എ​സി​ൽ കി​ക്കോ​ഫ്. പ്ര​തി​ഭ ധാ​രാ​ളി​ത്ത​വു​മാ​യി മൈ​താ​ന​ത്ത് പി​ന്നെ​യും ആ​യു​സ്സ് നീ​ട്ടി​യെ​ടു​ത്ത സാ​ക്ഷാ​ൽ ല​യ​ണ​ൽ മെ​സ്സി​യെ കൂ​ട്ടി അ​ർ​ജ​ന്റീ​ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കാ​ന​ഡ​യെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം വെള്ളിയാഴ്ച പുലർച്ചെ 5.30നാ​ണ് ക​ളി.

ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ യു.​എ​സി​ല​ട​ക്കം മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലാ​യി ലോ​ക​ക​പ്പി​ന് വേ​ദി​യു​ണ​രാ​നി​രി​ക്കെ​യാ​ണ് ആ​വേ​ശ​​പ്പോ​രാ​ട്ടം വി​രു​ന്നെ​ത്തു​ന്ന​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്റീ​ന 15വ​ട്ടം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​വ​രാ​ണ്. മെ​സ്സി ത​ന്നെ​യാ​ണ് ടീ​മി​ന്റെ തു​റു​പ്പു​ശീ​ട്ട്. ലോ​ക​ക​പ്പ് കി​രീ​ട ജേ​താ​ക്ക​ളാ​യ ടീം ​ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ യു.​എ​സി​ലും ക​ളി​ക്കു​ക. എ​യ്ഞ്ച​ൽ ഡി ​മ​രി​യ, നി​കൊ​ളാ​സ് ഓ​ട്ട​മെ​ൻ​ഡി തു​ട​ങ്ങി​യ വെ​റ്റ​റ​ൻ താ​ര​ങ്ങ​ളെ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. ചി​ലി​യാ​ണ് അ​ർ​ജ​ന്റീ​ന​ക്ക് അ​ടു​ത്ത ക​ളി​യി​ൽ എ​തി​രാ​ളി​ക​ൾ.


കി​രീ​ട​ത്തി​ൽ ഏ​റെ പ്ര​തീ​ക്ഷ ക​ൽ​പി​ക്ക​പ്പെ​ടു​ന്ന മ​റ്റൊ​രു ടീ​മാ​യ ബ്ര​സീ​ൽ സ​മീ​പ​കാ​ല​ത്ത് മോ​ശം പ്ര​ക​ട​ന​ങ്ങ​ളു​ടെ പേ​രി​ൽ പ​ഴി കേ​ൾ​ക്കു​ന്ന​വ​രാ​ണ്. 2026 ലോ​ക​ക​പ്പ് യോ​ഗ്യ​ത പോ​രാ​ട്ട​ങ്ങ​ൾ ആ​റെ​ണ്ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ര​ണ്ടി​ൽ മാ​ത്ര​മാ​ണ് സാം​ബ​ക​ൾ ജ​യി​ച്ചു​ക​യ​റി​യ​ത്. ഉ​റു​ഗ്വാ​യ്, കൊ​ളം​ബി​യ, അ​ർ​ജ​ന്റീ​ന എ​ന്നി​വ​യോ​ട് തോ​റ്റ് ടീം ​പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ആ​റാ​മ​താ​ണ്. എ​ന്നാ​ൽ, വി​നീ​ഷ്യ​സും റോ​ഡ്രി​ഗോ​യും ന​യി​ക്കു​ന്ന മു​ന്നേ​റ്റ​ത്തി​ന് അ​തി​വേ​ഗം കാ​ര്യ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​മെ​ന്നാ​ണ് കോ​ച്ചി​ന്റെ പ്ര​തീ​ക്ഷ. 

Tags:    
News Summary - Copa America; Argentina will face Canada tomorrow in the first game.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.