ജൂലൈ 10 -മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും ദിനം; കാരണമുണ്ട്​

ബ്രസീലിയ: കായിക ​പ്രേമികൾ പ്രത്യേകിച്ച്​ അർജന്‍റീന-ബ്രസീൽ ആരാധകർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ദിവസമാണ് 2021​ ജൂലൈ 10. മറക്കാനയിൽ ബ്രസീലിനെ തകർത്ത്​ അർജന്‍റീന പതിറ്റാണ്ടുകൾക്ക്​ ശേഷം ഒരു മേജർ കിരീടം സ്വന്തമാക്കിയ ദിവസമായിരുന്നു ശനിയാഴ്ച.

സമകാലീന ഫുട്​ബാളിലെ ഏറ്റവും മികച്ച കളിക്കാരൻ ആരെന്ന ചോദ്യത്തിന്​ ബാഴ്​സ താരത്തിന്‍റെ കുറവായി പലരും രേഖപ്പെടുത്തിയ ആ അന്താരാഷ്​ട്ര കിരീടവും ഒടുവിൽ മെസ്സി എത്തിപ്പിടിച്ചു. അവിചാരിതമെന്ന്​ പറയ​​െട്ട, ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ ആദ്യത്തെ സീനിയർ അന്താരാഷ്​ട്ര കിരീടം സ്വന്തമാക്കിയ ദിവസവും ജൂലൈ 10 നായിരുന്നു.

2016 യൂറോ കപ്പിലായിരുന്നു അത്​. അധിക സമയത്തേക്ക്​ നീണ്ട ഫൈനലിൽ കരുത്തരായ ഫ്രാൻസിനെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തിയാണ്​ ക്രിസ്റ്റ്യാനോയ​ുടെ പേർചുഗൽ അന്ന്​ യൂറോപ്പിലെ രാജാക്കൻമാരായത്​.

സബ്​സ്റ്റിറ്റ്യൂട്ടായ എഡറാണ്​ ​പറങ്കിപ്പടക്കായി ഗോൾ നേടിയത്​. 2004ൽ സ്വന്തം മണ്ണിൽ ഗ്രീസിനോട്​ പരാജയപ്പെട്ട്​ 12 വർഷത്തിന്​ ശേഷമാണ്​ പോർചുഗൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ്​ നേടുന്ന പത്താമത്തെ ടീമായത്​. ടൂർണമെന്‍റിൽ മൂന്ന്​ ഗോളുകളുമായി ക്രിസ്റ്റ്യാനോ ടോപ്​ സ്​കോറർമാരുടെ പട്ടികയിൽ രണ്ടാമതായിരുന്നു.

കപ്പിനും ചുണ്ടിനുമിടയിൽ നാലു തവണ നഷ്​ടപ്പെട്ട അന്താരാഷ്​ട്ര കിരീടമാണ്​ ലയണൽ മെസ്സി മറക്കാന സ്​റ്റേഡിയത്തിൽ എത്തിപ്പിടിച്ചത്​​. അർജന്‍റീന ജഴ്​സിയിൽ ഒരു അന്താരാഷ്​ട്ര കിരീടമെന്ന മെസ്സിയുടെ ദീർഘ നാളത്തെ കാത്തിരിപ്പിനാണ്​ വിരാമമായത്​. ബ്രസീലിയൻ പ്രതിരോധ നിരയു​െട പിഴവിൽ നിന്ന്​ ആദ്യ പകുതിയിൽ വലകുലുക്കിയ എയ്​ഞ്ചൽ ഡിമരിയയാണ്​ അർജന്‍റീന​യുടെ വിജയശിൽപി​.

1993ലായിരുന്നു അവസാനമായി അർജന്‍റീന ഒരു മേജർ കിരീടം നേടിയത്​. അന്താരാഷ്ട്ര കരിയറിൽ മെസ്സി ഒരു ലോകകപ്പിന്‍റെയും മൂന്ന്​ കോപ അമേരിക്കയുടെയും ഫൈനലിൽ പരാജയപ്പെട്ടു. ഒളിമ്പിക്​ സ്വർണ മെഡലും അണ്ടർ 20 ലോകകപ്പ്​ കിരീടവും മാത്രമായിരുന്നു ആശ്വാസത്തിനുണ്ടായിരുന്നത്​.

കൊളംബിയയുടെ ലൂയിസ്​ ഡയസിനൊപ്പം ടൂർണമെന്‍റിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനാണ്​ മെസ്സി. ഇരുവരും നാലു തവണയാണ്​ സ്​കോർ ചെയ്​തത്​. അഞ്ച്​ ഗോളുകൾക്ക്​ വഴിയൊരുക്കിയതും മെസ്സിയാണ്​. അർജന്‍റീന നേടിയ 11ൽ ഒമ്പത്​ ഗോളുകളിലും മെസ്സി നേരിട്ട്​ പങ്കാളിയായിട്ടുണ്ട്​. മെസ്സിയുടെ ഗോളുകളിൽ രണ്ടെണ്ണം ഫ്രീകിക്കിലൂടെയായിരുന്നുവെന്നത്​ എടുത്തു പറയണം. 

Tags:    
News Summary - Cristiano Ronaldo and lionel messi won first international trophy of career on same day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.