ബെൽഗ്രേഡ് (സെർബിയ): അർഹിച്ച ഗോൾ നിഷേധിച്ച പ്രതിഷേധത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എറിഞ്ഞ ക്യാപ്റ്റൻ ആംബാൻഡിന് വില 55 ലക്ഷം രൂപ (75,000 ഡോളർ).
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പോർചുഗൽ - സെർബിയ മത്സരത്തിനിടയിലായിരുന്നു ക്രിസ്റ്റ്യാനോ ആംബാൻഡ് വലിച്ചെറിഞ്ഞ് കളം വിട്ടത്. ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യാനോയുടെ ഷോട്ട് ഗോൾ വര കടന്നിട്ടും റഫറി ഗോൾ അനുവദിച്ചില്ല. തുടർന്ന് പ്രതിഷേധിച്ച പോർചുഗൽ നായകൻ കളി തീരും മുേമ്പ ആംബാൻഡ് വലിച്ചെറിഞ്ഞ് കളം വിട്ടു.
ഈ ആംബാൻഡാണ് സെർബിയയിലെ ജീവകാരുണ്യ പ്രവർത്തനത്തിനായി ലേലത്തിൽ വെച്ചത്. നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്കുവേണ്ടിയായിരുന്നു ഓൺലൈൻ ലേലം. മൂന്നു ദിവസം കൊണ്ട് നിരവധി പേർ ലേലത്തിൽ പങ്കാളികളായി.
ഇതിനിടയില വ്യാജ ഓഫറുകളും ഉണ്ടായതായി സെർബിയൻ സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്തു. സെർബിയ - പോർചുഗൽ മത്സരം 2-2ന് സമനിലയിൽ കലാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.