പോർചുഗൽ കുപ്പായത്തിൽ ഇനിയൊരു ആറു ഗോൾകൂടി പിറന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സമാനതകളില്ലാത്ത ഇതിഹാസമായി മാറും. ദേശീയ ടീം ജഴ്സിയിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം എന്ന ഇറാെൻറ അലി ദായിയുടെ റെക്കോഡിലേക്ക് ആറു ഗോളിെൻറ ദൂരം മാത്രം. കഴിഞ്ഞ രാത്രിയിലെ ലോകകപ്പ് യോഗ്യത റൗണ്ടിൽ പോർചുഗൽ ലക്സംബർഗിനെ 3-1ന് വീഴ്ത്തിയപ്പോഴാണ് ക്രിസ്റ്റ്യാനോ സ്കോർഷീറ്റിൽ ഇടംപിടിച്ചത്.
റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള അയർലൻഡിനെ (42ാം റാങ്ക്) അട്ടിമറിച്ച് യോഗ്യതപോരാട്ടത്തിന് തുടക്കംകുറിച്ച ലക്സംബർഗ് (98) പോർചുഗലിനെതിരെ കളിയുടെ 30ാം മിനിറ്റിൽ ജേഴ്സൻ റോഡ്രിഗസിെൻറ ഗോളിലൂടെ ലീഡ് നേടിയിരുന്നു. തുടർന്ന് ആദ്യപകുതി അവസാനിക്കുംമുേമ്പ ഡീഗോ ജോട്ടയുടെ ഗോളിലൂടെ പോർചുഗൽ തിരിച്ചടിച്ചു. ശേഷം ക്രിസ്റ്റ്യാനോ (50), ജോ ഫലീന്യ (80) എന്നിവരും സ്കോർ ചെയ്തു. ഇതോടെ പോർചുഗൽ ജഴ്സിയിൽ ക്രിസ്റ്റ്യാനോയുടെ ഗോളെണ്ണം 103 ആയി. മുൻ ഇറാൻ താരം അലി ദായി 109 ഗോളുകളാണ് സ്വന്തം പേരിൽ കുറിച്ചത്.
ഗ്രൂപ് 'എച്ചി'ൽ ക്രൊയേഷ്യ മാൾട്ടയെ 3-0ത്തിന് തോൽപിച്ചു. ഇവാൻ പെരിസിച്, ലൂക മോഡ്രിച്, ജോസിപ് ബ്രെകാലോ എന്നിവർ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.