ടൂറിൻ: ഗോളടിച്ചു ഗോളടിച്ച് ലോക റെക്കോഡുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രഫഷനൽ ഫുട്ബാളിൽ രാജ്യത്തിനും ക്ലബിനുമായി ഏറ്റവും കൂടുതൽ ഗോളടിച്ച റെക്കോഡ് സ്വന്തം പേരിൽ കുറിച്ചാണ് യുവൻറസിെൻറ പോർചുഗൽ ഇതിഹാസത്തിെൻറ പടയോട്ടം. ഇറ്റാലിയൻ സൂപ്പർ കപ്പ് ഫൈനലിൽ നാപോളിക്കെതിരെ യുവൻറസിെൻറ ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ ഗോളെണ്ണം 760 തികച്ചു. ഇതോടെ, 1930-51 കളിച്ച മുൻ ഓസ്ട്രിയ, ചെക്ക് താരം ജോസഫ് ബികെൻറ (759 ഗോൾ) റെക്കോഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. മത്സരത്തിൽ നാപോളിയെ 2-0ത്തിന് വീഴ്ത്തി യുവൻറസ് കിരീടമണിഞ്ഞു. അൽവാരോ മൊറാറ്റയാണ് രണ്ടാം ഗോൾ കുറിച്ചത്.
പെലെ ആയിരം ഗോൾ?
ലോക ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളടിച്ചത് ആരാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും റെക്കോഡുകൾക്കരികിലെത്തുേമ്പാൾ നിലവിലെ റെക്കോഡുകൾ എന്നും വിവാദമാണ്. പ്രഫഷനൽ ഫുട്ബാളിൽ രേഖപ്പെടുത്തിയ ഗോളുകളുടെ എണ്ണപ്രകാരമാണ് നിലവിലെ കണക്കുകൾ. ജോസഫ് ബികാൻ 759ഉം, പെലെ 757ഉം ഗോളുകൾ നേടിയെന്ന് റോയിട്ടേഴ്സ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. അതേസമയം, പഴയകാല താരങ്ങളുടെ ഗോൾകണക്കുകൾ ഫിഫയുടെ കൈയിലില്ല.
കണക്കുവെക്കാൻ നിലവിലെ സംവിധാനമൊന്നുമില്ലാത്ത കാലത്ത് കളിച്ച പെലെയും ബികാനും ആയിരത്തിലേറെ ഗോളുകൾ നേടിയിട്ടുണ്ടെന്നാണ് അവകാശവാദം. ഈ പട്ടികയിലുള്ള റൊമാരിയോയും ആയിരത്തിനു മേൽ ഗോൾ നേടിയതായി അവകാശപ്പെടുന്നു. അടുത്തിടെ ലയണൽ മെസ്സി ക്ലബ് ഗോളടിയിൽ മറികടന്നപ്പോൾ പെലെ തെൻറ കരിയർ ഗോളെണ്ണം 1283 ആണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.