അവധി ആഘോഷത്തിനിടെ ക്രിസ്റ്റ്യാനോയുടെ പതിനാറര കോടിയുടെ കാര്‍ അപകടത്തില്‍ പെട്ടു! കാറിലുള്ളവരുടെ അവസ്ഥ?

ഓഫ് സീസണ്‍ കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്റ്റ്യായാനോക്ക് പിറകെയായിരുന്നു. സ്‌പെയ്‌നിലെ മയ്യോര്‍ക്കയില്‍ അവധിക്കാലം അടിച്ചു പൊളിക്കുന്ന ഫുട്‌ബോള്‍ താരം സ്വിമ്മിംഗ് പൂള്‍, വര്‍ക്കൗട്ട് ദൃശ്യങ്ങള്‍ പുറത്തുവിട്ടതാണ് കാരണം. ഇപ്പോള്‍, വൈറലായിക്കൊണ്ടിരിക്കുന്നത് ക്രിസ്റ്റ്യായാനോയുടെ പതിനാറര കോടിയുടെ കാര്‍ ബുഗാറ്റി വെയ്‌റോണ്‍ അപകടത്തില്‍ പെട്ടതാണ്.

യാത്രക്കാരുള്ള കാര്‍ അതിവേഗത്തില്‍ ഒരു മതിലില്‍ ഇടിച്ചു കയറി. അപകട സമയത്ത് ക്രിസ്റ്റ്യാനോ കാറിനകത്തില്ലായിരുന്നു. അപകടത്തില്‍ ആര്‍ക്കും തന്നെ പരിക്കില്ല.മയ്യോര്‍ക്കയിലെ അല്‍സിന തെരുവിലൂടെ കാറോടിച്ച് പോകുമ്പോള്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്തം ക്രിസ്റ്റ്യാനോ ഏറ്റെടുക്കുകയും നഷ്ടം നികത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

​അവധിക്കാലം ചെലവഴിക്കുവാന്‍ ബുഗാറ്റി വെയ്‌റോണിന് പുറമെ ഫാമിലി എസ്.യു.വിയും കപ്പലില്‍ മയ്യോര്‍ക്കയിലെത്തിച്ചിരുന്നു. യുവേഫ നാഷന്‍സ് ലീഗില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് ഏക ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ അവധി ആഘോഷങ്ങളിലേക്ക് പ്രവേശിച്ചത്. പ്രീ സീസണ്‍ തയ്യാറെടുപ്പുകള്‍ക്കായി ജൂലൈ 12ന് ക്രിസ്റ്റ്യാനോ ഇംഗ്ലണ്ടിലെത്തും. തായ്‌ലന്‍ഡില്‍ ലിവര്‍പൂളുമായി സൗഹൃദ ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്രിസ്റ്റ്യാനോ ടീമിലുണ്ടാകും.

144 വര്‍ഷത്തെ ചരിത്രത്തിനിടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏറ്റവും മോശം പ്രകടനമാണ് കഴിഞ്ഞ സീസണില്‍ കാഴ്ച വെച്ചത്. ഒരു ട്രോഫി പോലുമില്ലാതെ, പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനം മാത്രമാണ് നേടാനായത്. ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസില്‍ നിന്നാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈററ്റഡില്‍ ചേരുന്നത്. കഴിഞ്ഞ സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 39 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളാണ് ക്രിസ്്റ്റിയാനോ നേടിയത്.

Tags:    
News Summary - Cristiano Ronaldo's Million-Dollar Bugatti Veyron Wrecked In Spain Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.