പ്രതിരോധനിര താരം സന്ദേശ് ജിംഗാൻ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എ.ടി.കെ മോഹൻ ബഗാൻ വിട്ടു. കരാർ കാലാവധി അവസാനിച്ചതോടെയാണ് താരം എ.ടി.കെ വിട്ടത്.
പുതിയ സീസണു മുന്നോടിയായി ഈസ്റ്റ് ബംഗാൾ, ബംഗളൂരു എഫ്.സി ടീമുകളിൽ ഒന്നിലേക്ക് ജിംഗാൻ കൂടുമാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ക്ലബ് അധികൃതർ ഇതുവരെ താരത്തിനായി രംഗത്തുവന്നിട്ടില്ല. ക്രൊയേഷ്യൻ ക്ലബ് എച്ച്.എൻ.കെ സിബൈനിക്കിൽനിന്നാണ് കഴിഞ്ഞ ജനുവരിയിൽ ജിംഗാൻ വീണ്ടും എ.ടി.കെയിലെത്തുന്നത്.
പരിക്കുകളാണ് താരത്തെ അലട്ടുന്നത്. ഐ.എസ്.എല്‍ ആദ്യ സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി 78 മത്സരങ്ങളില്‍ കളിച്ച ജിങ്കാന്‍, 2020ലെ സീസണിന് ഒടുവിലാണ് കേരള ടീം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.